KeralaLatest

പ്രതിസന്ധിയിലായ അഭിഭാഷകർക്ക് സഹായം നൽകണമെന്ന് ലോയേഴ്സ് ഫോറം.

“Manju”

പി. വി.എസ്

മലപ്പുറം: ലോക് ഡൗണിൽ പ്രയാസം നേരിടുന്ന അഭിഭാഷകർക്ക് സഹായം നൽകണമെന്ന് കേരള ലോയേഴ്സ് ഫോറം ജില്ലാ കമ്മിറ്റി .മലപ്പുറം ജില്ലാ കോടതി വളപ്പിൽ പ്ലക്കാർഡുമായി നടന്ന പ്രതിഷേധത്തിന് ജില്ലാ പ്രസിഡൻറ് അഡ്വ.ഷാഹുൽ ഹമീദ് നേതൃത്വം നൽകി .

അഭിഭാഷകർ വിഹിതം നൽകുന്ന ലീഗൽ വെൽഫെയർ ഫണ്ടിൽ 38 കോടി രൂപയുണ്ട് .ഈ വിഹിതത്തിൽ നിന്ന് പതിനായിരം രൂപയെങ്കിലും അഭിഭാഷകർക്ക് നൽകണമെന്ന് ആവശ്യപ്പെട്ടു . ഹഫീഫ് പരവത്ത് ,റജീന മുസ്തഫ ,സൈനുൽ ആബിദീൻ തങ്ങൾ ,ഫസീല ,അവർ സാദിഖ് എന്നിവരും സംബസിച്ചു .

 

Related Articles

Back to top button