KeralaLatest

കൊവിഡ് മുന്‍കരുതല്‍: തൊഴിലുറപ്പില്‍ പ്രായപരിധി 65 വയസ്സു വരെ

“Manju”

സിന്ധുമോള്‍ ആര്‍

 

കോലഞ്ചേരി: കൊവിഡ് പ്രതിരോധ ഭാഗമായി 65 കഴിഞ്ഞ തൊഴിലുറപ്പു തൊഴിലാളികളെ ജോലിയില്‍ നിന്നു മാ​റ്റി നിര്‍ത്തണമെന്നും ഇതു കര്‍ശനമായി നടപ്പാക്കണമെന്നും ഉത്തരവ്. ഇത് പാലിക്കുന്നുണ്ടെന്നു ജില്ലാ തലത്തില്‍ പരിശോധിക്കണം. 65 വയസിനു മുകളില്‍ പ്രായമുള്ള തൊഴിലാളികളുടെ കുടുംബങ്ങളിലെ മ​റ്റ് അംഗങ്ങള്‍ക്ക് ആവശ്യാനുസരണം തൊഴില്‍ നല്‍കാന്‍ ശ്രദ്ധിക്കണമെന്നും നിര്‍ദ്ദേശത്തിലുണ്ട്.
കൂടാതെ തൊഴിലുറപ്പ് പദ്ധതിയെ ആശ്രയിച്ച്‌ 65 വയസ്സിനു മുകളില്‍ പ്രായമുള്ള മറ്റംഗങ്ങള്‍ ഇല്ലാത്ത കുടുംബങ്ങളുടെ വിവരങ്ങള്‍ പഞ്ചായത്തിന്റെ ശ്രദ്ധയില്‍ പെടുത്തി അവര്‍ക്ക് സാമൂഹിക ക്ഷേമ പദ്ധതികളുടെ ആനുകൂല്യം ലഭ്യമാക്കുന്നതിനു നടപടിയെടുക്കണമെന്നും മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മിഷന്‍ ഡയറക്ടര്‍ ഉത്തരവിറക്കി.

Related Articles

Back to top button