IndiaLatest

ഡ​ല്‍​ഹി​യി​ല്‍ കോ​വി​ഡ് വ്യാ​പ​നം കു​റ​ഞ്ഞു; അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍

“Manju”

ശ്രീജ.എസ്

 

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ല്‍ കോ​വി​ഡ് വ്യാ​പ​നം കു​റ​യ്ക്കാ​ന്‍ സാ​ധി​ച്ചെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍. ക​ണ​ക്കു​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം അ​വ​കാ​ശ​പ്പെ​ട്ട​ത്. ജൂ​ണ്‍ അ​വ​സാ​നം‌ 60,000 കേ​സു​ക​ള്‍ ഉ​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ ക​ഴി​ഞ്ഞ മാ​സം അ​വ​സാ​നം 26,000 കേ​സു​ക​ള്‍ മാ​ത്ര​മാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ആ​ഴ്ച​യി​ല്‍ കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞു​വ​രി​ക​യാ​ണ്. ദി​വ​സം 4,000 കേ​സു​ക​ള്‍ എ​ന്ന​തി​ല്‍​നി​ന്ന് 2,500 ലേ​ക്ക് എ​ത്തി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​പ്പി​ച്ച​താ​യും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. പ​രി​ശോ​ധ​ന​യി​ല്‍ ശു​ഭ​സൂ​ച​ന​ക​ളാ​ണ് ഉ​ണ്ടാ​കു​ന്ന​ത്. നേ​ര​ത്തെ പ​രി​ശോ​ധി​ക്കു​ന്ന 100 പേ​രി​ല്‍ 31 പേ​ര്‍ പോ​സി​റ്റീ​വ് ആ​യി​രു​ന്നു. ഇ​പ്പോ​ഴ​ത് 100 പേ​രി​ല്‍ 13 ആ​യി ചു​രു​ങ്ങി​യെ​ന്നും കെജ​രി​വാ​ള്‍ പ​റ​ഞ്ഞു. രോ​ഗ​മു​ക്തി​യു​ടെ നി​ര​ക്കും വ​ര്‍​ധി​ച്ചി​ട്ടു​ണ്ട്. 60 ശ​ത​മാ​ന​ത്തി​ല്‍​നി​ന്നും 66 ശ​ത​മാ​ന​മാ​യാ​ണ് രോ​ഗ​മു​ക്തി നി​ര​ക്ക് വ​ര്‍​ധി​ച്ച​ത് മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Related Articles

Back to top button