IndiaKeralaLatest

സംസ്ഥാനത്ത് വാക്‌സിന്‍ വിതരണ കേന്ദ്രങ്ങളില്‍ വന്‍തിരക്ക്.

“Manju”

 

തിരുവനന്തപുരം :തലസ്ഥാന നഗരിയിലെ പ്രധാന വാക്‌സിന്‍ വിതരണ കേന്ദ്രമായ ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ സാമൂഹ്യ അകലം പോലും പാലിക്കപ്പെട്ടില്ല. വയോധികരടക്കം പൊരിവെയിലത്ത് ക്യൂവില്‍ നില്‍ക്കുകയാണ്. നാളെ മുതല്‍ പിഴവുകളില്ലാതെ വാ‌ക്‌സിന്‍ വിതരണം നടക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

വാക്‌സിന്‍ ക്ഷാമത്തെ തുടര്‍ന്ന് പാലക്കാട് ജില്ലാ ആശുപത്രിയില്‍ വന്‍ തര്‍‌ക്കത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങിയത്. പൊലീസെത്തി തിരക്ക് നിയന്ത്രിച്ചു. ടോക്കണ്‍ സംവിധാനം നടപ്പാക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. വാക്‌സിനെടുക്കാന്‍ എത്തിയവരില്‍ അധികവും അമ്ബത് വയസില്‍ പ്രായമുളളവരാണ്. പലരും പൊരിവെയിലില്‍ ക്ഷീണിതരായിരുന്നു.

രോഗവ്യാപനം തീവ്രമായ എറണാകുളത്തും വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇവിടെയും വാക്‌സിന്‍ ക്ഷാമം രൂക്ഷമാണ്. സ്വകാര്യ ആശുപത്രികളില്‍ അവശേഷിക്കുന്നത് 5000 ഡോസ് മാത്രമാണ്. ഇത് ഇന്ന് തീരും. സര്‍ക്കാര്‍ ആശുപത്രികളില്‍ വാക്‌സിന്‍ നാളെ തീരും.

Related Articles

Back to top button