KasaragodKeralaLatest

കോവിഡ്‌ പ്രതിസന്ധിയെ അതിജീവിച്ചു പൂർത്തിയാക്കിയ എസ് എസ് എൽ സി പരീക്ഷയിൽ കാസർഗോഡ് ജി എം ആർ എച്ച്‌ എസ് ഗേൾസ് സ്കൂളിന് ചരിത്ര നേട്ടം.

“Manju”

കോവിഡ്‌ പ്രതിസന്ധിയെ അതിജീവിച്ചു പൂർത്തിയാക്കിയ എസ് എസ് എൽ സി പരീക്ഷയിൽ കാസർഗോഡ് ജി എം ആർ എച്ച്‌ എസ് ഗേൾസ് സ്കൂളിന് ചരിത്ര നേട്ടം. സംസ്ഥാനത്തെ പതിനെട്ട് എം ആർ എസുകളിൽ ഒന്നാം സ്ഥാനം നേടിയാണ് പരവനടുക്കത്തെ മിടുമിടുക്കികൾ സ്റ്റാർ ആയത്. എട്ട് ഫുൾ എ പ്ലസും ഏഴ് പേർ ഒൻപത് എ പ്ലസും നേടിയാണ് തുടർച്ചയായി പതിമൂന്നു വർഷവും നൂറ് ശതമാനം വിജയവുമായി കാസർഗോഡ് പരവനടുക്കത്തെ പെണ് പുലികൾ ചരിത്ര വിജയം കൊയ്തത്.
സംസ്ഥാനത്ത് എസ്ടി ഡിപാർട്മെന്റിന് കീഴിൽ പതിനെട്ട് എം ആർ എസ് സ്കൂളുകൾ ആണുള്ളത്. 2020 കോവിഡ്‌ പ്രതിസന്ധിയിലും മുപ്പത്തിയഞ്ച് പെണ്കുട്ടികളാണ് എസ് എസ് എൽ സി പരീക്ഷ എഴുതിയത്.
ലോക്ക്ഡൗണിന് ശേഷം എഴുതിയ കണക്ക്, ഫിസിക്‌സ്, കെമിസ്‌ട്രി പരീക്ഷകളിലെല്ലാം പെണ് കുട്ടികൾ മികച്ച വിജയമാണ് കൊയ്തത്. മലയാളത്തിലും, ഐടിയിലും എല്ലാവർക്കും എ പ്ലസും ബയോളജിയിൽ മുപ്പത്തിരണ്ട് പേർക്കും ഹിന്ദി ഭാഷയിൽ മുപ്പത്തിരണ്ട് പേർക്കും എ പ്ലസ് ലഭിച്ചു.
ജനവരി മുതലേ എസ് എസ് എൽ സി പരീക്ഷകൾക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ അധ്യാപകരും, കുട്ടികളും നടത്തിയിരുന്നു.
ആത്മാർത്ഥതയും വിദഗ്ദ്ധരായ പതിനാല് അധ്യാപകരുടെ പരിശ്രമത്തിന്റെ ഫലമായാണ് എം ആർ എസിന് ഈ മികച്ച വിജയം ലഭിക്കാൻ കാരണം. കലാകായിക രംഗത്തും മുൻപന്തിയിലാണ് പരവനടുക്കത്തെ എം ആർ എസ്.

പത്തായിരം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന മികച്ച ലൈബ്രറിയും, മികച്ച കംപ്യൂട്ടർ ലാബും, സിന്തറ്റിക് ട്രാക്കും, മികച്ച ബാസ്കറ്റ് ബാൾ കോർട്ടും ഈ സ്കൂളിന്റെ മുതൽ കൂട്ടാണ്. എൻ സി സിയും ഇവിടെ നന്നായി പ്രവർത്തിക്കുന്നുണ്ട്.
അഞ്ചുമുതൽ പ്ലസ് ടു വരെ ക്ലാസുകൾ ഉള്ള ഈ സ്കൂളിൽ മൊത്തം നാനൂറ്റി പത്ത് കുട്ടികളാണ് പഠിക്കുന്നത്. പത്ത് ഏക്കറിൽ പരന്നു കിടക്കുന്ന ഈ സ്കൂളിൽ ഔഷധ സസ്യങ്ങളും കുട്ടികൾക്ക് വിശ്രമിക്കുവാൻ നിരവധി തണൽ വൃക്ഷങ്ങളും ഉണ്ട്. മികച്ച പി ടി എയും ഈ സ്കൂളിന്റെ മുതൽ കൂട്ടാണ്.
ജില്ലാ കലക്ടർ ചെയർമാനും ടി ഡി ഒ കണ്വീനരുമായ എം ആർ എസ് ജില്ലാ എക്സിക്യൂട്ടീവാണ് സ്കൂളിന്റെ ചുമതല വഹിക്കുന്നത്. ഇവിടുത്തെ ഇപ്പോഴത്തെ സീനിയർ സൂപ്രണ്ട് പാലായി സ്വദേശിയായ കെ വി രാഘവൻ ആണ്. ഹൈ സ്കൂൾ വിഭാഗത്തിന്റെ ചുമതല കെ സുരേഷിനും, ഹയർ സെക്കണ്ടറി സ്കൂളിന്റെ ചുമതല പ്രിസിപ്പാൾ ഷീല ടീച്ചർക്കുമാണ്‌.
ശാന്തിഗിരി ന്യൂസിന് വേണ്ടി എം സി. അനൂപ്

Related Articles

Back to top button