IndiaLatest

പ്രണയം നടിച്ച്‌ പീഢനം: പ്രതി കാശിയുടെ അച്ഛനും അറസ്റ്റില്‍

“Manju”

സിന്ധുമോള്‍ ആര്‍

നാഗര്‍ കോവില്‍: സമൂഹ മാദ്ധ്യമങ്ങള്‍ വഴി പ്രണയംനടിച്ച്‌ സ്വകാര്യ വീഡിയോകളെടുത്ത ശേഷം പെണ്‍കുട്ടികളില്‍ നിന്ന് പണം തട്ടിയ കേസില്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ച പ്രതി കാശിയുടെ അച്ഛന്‍ തങ്കപാണ്ടിയനെ സി.ബി.സി.ഐ.ഡി അറസ്റ്റുചെയ്‌തു. പെണ്‍കുട്ടികളുടെ സ്വകാര്യ ചിത്രങ്ങള്‍ സൂക്ഷിച്ചിരുന്ന ലാപ്‌ടോപ്, പെന്‍ഡ്രൈവ് എന്നിവ ഒളിപ്പിച്ചതിനാണ് തങ്കപാണ്ടിയനെ അറസ്റ്റുചെയ്‌തത്. പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ സാമൂഹ്യമാദ്ധ്യമങ്ങളില്‍ ഷെയര്‍ ചെയ്‌ത കാശിയുടെ കൂട്ടാളികളായ നാഗര്‍കോവില്‍ സ്വദേശിയായ ഡസന്‍ ജിനോയെയും ദിനേശിനെയും നേരത്തെ പൊലീസ് പിടികൂടിയിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറായ യുവതി കന്യാകുമാരി എസ്.പി. ശ്രീനാഥിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കാശി പിടിയിലായത്. തിരുനെല്‍വേലി സി.ബി.സി.ഐ.ഡി ഡി.എസ്.പി അനില്‍കുമാറിനാണ് അന്വേഷണച്ചുമതല.

Related Articles

Back to top button