IndiaLatest

‘മുഹമ്മദ് നബി‘ ബിൽ കൊണ്ടുവരണം: മുസ്ലീം സംഘടനകൾ

“Manju”

മുംബൈ : മുഹമ്മദ് നബിക്കെതിരായ പ്രസ്താവനകൾക്ക് വിലക്കേർപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മുഹമ്മദ് നബി ബിൽ കൊണ്ടു വരണമെന്നാവശ്യപ്പെട്ട് മുസ്ലീം സംഘടനകൾ . റാസ അക്കാദമി, തഹഫുസ് നമൂസ് ഇ റിസലാത്ത് ബോർഡ്, പ്രകാശ് അംബേദ്കറുടെ നേതൃത്വത്തിലുള്ള വഞ്ചിത് ബാഹുജൻ അഗദി എന്നീ സംഘടനകളാണ് ഈ ആവശ്യമുന്നയിച്ച് മഹാരാഷ്ട്ര സർക്കാരിനെ സമീപിച്ചിരിക്കുന്നത് .

മതനിന്ദ തടയാനായി ബിൽ നിയമസഭയിൽ പാസാക്കണമെന്നും അല്ലെങ്കിൽ രാജ്യവ്യാപകമായി പ്രതിഷേധം ആരംഭിക്കുമെന്നും സംഘടനകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . മുഹമ്മദ് നബിയും മറ്റ് മത മേധാവികളും – അപവാദ നിരോധന നിയമം, ‘വിദ്വേഷ ഭാഷണ നിയമം, 2021’. എന്നീ പേരുകളിൽ ഇതിന്റെ കരട് ബില്ല് തയ്യാറാക്കി സർക്കാരിന് സമർപ്പിച്ചതായാണ് സൂചന .

ഇത് തങ്ങളുടെ ഒരു നിർദ്ദേശമാണ്. എന്നാൽ സർക്കാരിന് എന്ത് പേര് വേണമെങ്കിലും നൽകാം. നബിയേയും ,മറ്റ് മതത്തിൽപ്പെട്ട ദേവതകളെയും അപകീർത്തിപ്പെടുത്തുന്നത് തടയാൻ ശക്തമായ നിയമം ഉണ്ടായിരിക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം – ഓൾ ഇന്ത്യ സുന്നി ജാമിയത്തുൽ ഉലമയുടെ പ്രസിഡന്റ് മൗലാന മൊയിൻ അഷ്‌റഫ് ഖാദ്രി പറഞ്ഞു. ഇന്ത്യയിൽ മതനിന്ദയ്‌ക്കെതിരെ നിയമമില്ലെങ്കിലും, മതവികാരത്തെ മനപൂർവ്വം വ്രണപ്പെടുത്തുന്നവർക്ക് ജയിൽ ശിക്ഷയും പിഴയും നൽകുന്ന നിയമം നിലവിലുണ്ട് .

Related Articles

Back to top button