IndiaLatest

കോവിഡ് നിയന്ത്രണം; വിവാഹസദ്യയ്‌ക്ക് വിലക്ക്

“Manju”

നാഗര്‍കോവില്‍ : കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കന്യാകുമാരി ജില്ലയില്‍ വിവാഹസദ്യയ്‌ക്ക് വിലക്ക് ഏര്‍പ്പെടുത്തി. 19 മുതല്‍ സമ്പൂര്‍ണ ലോക്‌ഡൗണ്‍ അവസാനിക്കുന്നതുവരെ നിയന്ത്രണം ഉണ്ടാകുമെന്ന് ജില്ലാ കളക്ടര്‍ അരവിന്ദ് അറിയിച്ചു.
അതെ സമയം നേരത്തെ നിശ്ചയിച്ച്‌ ഉറപ്പിച്ച വിവാഹങ്ങള്‍ നടത്താം. 50 പേര്‍വരെ പങ്കെടുത്ത് ചടങ്ങുകള്‍ മാത്രം നടത്തി ജനങ്ങള്‍ പിരിഞ്ഞുപോകേണ്ടതാണ്. വിരുന്ന് സത്കാരങ്ങളോ, സദ്യയോ നടത്തിയാല്‍ വീട്ടുകാര്‍ക്കെതിരേ കേസെടുക്കുമെന്ന് കളക്ടറിന്റെ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു .

Related Articles

Back to top button