KeralaLatest

ന്യൂനമർദ്ദം ശക്തിപ്രാപിച്ചു, കേരളത്തിൽ ശക്തമായ മഴ

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം; ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപംകൊണ്ടതോടെ അടുത്ത മൂന്ന് ദിവസം കേരളത്തില്‍ മഴ കനക്കും. വടക്കന്‍ കേരളത്തിലാണ് മഴ ശക്തമാകുക. അടുത്ത 24 മണിക്കൂറില്‍ ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം വീണ്ടും ശക്തി പ്രാപിച്ചു അതിതീവ്രന്യുന മര്‍ദ്ദമായി മാറും.

നാളെ രാത്രിയോടെ ആന്ധ്രാ പ്രദേശിലെ നരസ്പുരിനും വിശാഖപട്ടണത്തിനും ഇടയിലായി ന്യൂനമര്‍ദ്ദം കരയിലേക്ക് പ്രവേശിക്കും. ഒഡിഷ, ആന്ധ്രപ്രദേശ്, കേരള, കര്‍ണാടക, തെലുങ്കാന സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്ര കാലാവസ്ഥ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വടക്കന്‍ കേരളത്തിലാണ് ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. 70 കിലോമീറ്റര്‍ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യതയുള്ളതിനാല്‍ മീന്‍പിടുത്തക്കാര്‍ ജാഗ്രത പാലിക്കണമെന്നും അറിയിപ്പ്.

Related Articles

Back to top button