IndiaLatest

ടെലികോം നിരക്കുകള്‍ വീണ്ടും ഉയരാന്‍ സാധ്യത

“Manju”

ഡല്‍ഹി: രാജ്യത്ത് ടെലികോം നിരക്കുകള്‍ വീണ്ടും ഉയര്‍ന്നേക്കും. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ നിരക്ക് വര്‍ധന നിലവില്‍ വന്നേക്കും. 2023ല്‍ അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ 20 മുതല്‍ 25 ശതമാനം വരെ വരുമാന വര്‍ധനയാണ് കമ്പനികള്‍ ലക്ഷ്യമിടുന്നത്.

ആഭ്യന്തര റേറ്റിംഗ് ഏജന്‍സിയായ ക്രിസിലിന്റെ റിസര്‍ച്ച്‌ റിപ്പോര്‍ട്ടാണ് നിരക്ക് വര്‍ധനയെക്കുറിച്ചുള്ള സൂചന നല്‍കുന്നത്. ഒരു ഉപഭോക്താവില്‍ നിന്ന് കമ്പനിക്ക് ലഭിക്കുന്ന ശരാശരി വരുമാനത്തില്‍ പതിനഞ്ച് മുതല്‍ 20 ശതമാനം വരെ വര്‍ധനയാണ് ലക്ഷ്യമിടുന്നത്. നെറ്റ് വര്‍ക്ക് സേവനങ്ങള്‍ മെച്ചപ്പെടുത്തുകയും പുതിയ സ്പെക്‌ട്രം വാങ്ങുകയും ചെയ്യണമെങ്കില്‍ നിരക്ക് വരുമാനം വര്‍ധിപ്പിക്കുക തന്നെ വേണമെന്ന നിലപാടിലാണ് കമ്പനികള്‍.

Related Articles

Back to top button