സിന്ധുമോള്‍ ആര്
കോലഞ്ചേരി: അങ്കമാലിയില്‍ പിതാവിന്റെ മര്‍ദ്ദനത്തില്‍ തലക്ക് പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ കുഞ്ഞ് ആശുപത്രിവിട്ടു. സി.ഡബ്ല്യൂ.സിക്ക് കീഴിലെ പുല്ലുവഴിയിലെ കേന്ദ്രത്തിലേക്കാണ് കുഞ്ഞിനെ മാറ്റുക. രണ്ടുമാസം പ്രായമായ കുഞ്ഞ് ആഴ്ചകളോളമായി കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കുഞ്ഞിന്റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ടായ സാഹചര്യത്തിലാണ് ഡിസ്ചാര്‍ജ് അനുവദിച്ചത്. തലയിലെ രക്തസ്രാവത്തെ തുടര്‍ന്ന് അബോധാവസ്ഥയിലാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് ശാസ്ത്രക്രിയ നടത്തിയിരുന്നു. തലച്ചോറിലെ രക്തസ്രാവം നീക്കം ചെയുന്നതിനാണ് ശസ്ത്രക്രിയ.