KeralaLatestMalappuram

ക്വാറൻ്റീൻ ലംഘിച്ച് പ്രിൻസിപ്പാളെത്തി;അരീക്കോട്ടെ സ്കൂളിന് ലോക്കിട്ട് ആരോഗ്യ വകുപ്പ്

“Manju”

പി.വി.എസ്

മലപ്പുറം:അരീക്കോട് ഊര്‍ങ്ങാട്ടിരിയിൽ ക്വാറന്റൈന്‍ ലംഘിച്ച് പ്രിന്‍സിപ്പാള്‍ സ്‌കൂളിലെത്തിയതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് സ്‌കൂള്‍ അടപ്പിച്ചു. മൂര്‍ക്കനാട് സുബുലുസലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ് അടപ്പിച്ചത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് എസ് എസ് എല്‍ സി, പ്ലസ് ടു ക്ലാസുകള്‍ തുടങ്ങാനിരിക്കെയാണ് പ്രിന്‍സിപ്പാള്‍ ചട്ടം ലംഘിച്ചത്. പ്രിന്‍സിപ്പാളുമായി സമ്പര്‍ക്കമുള്ള അധ്യാപകര്‍, വ്യദ്യാര്‍ഥികളും രക്ഷിതാക്കളും ഒരാഴ്ചത്തെ നിര്‍ബന്ധിത ക്വാറന്റൈനില്‍ പോകണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. ഇവരുടെ പരിശോധനാ ഫലം ലഭിച്ചതിനുശേഷം മാത്രമേ സ്‌കൂള്‍ തുറക്കാന്‍ അനുവദിക്കുകയുള്ളുവെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

 

Related Articles

Back to top button