International

മ്യാൻമറിലെ പട്ടാള അട്ടിമറി: പ്രതിഷേധക്കാർക്ക് നേരെ വെടിവെപ്പ്, എട്ട് മരണം

“Manju”

ബീജിംഗ്: മ്യാൻമറിൽ പട്ടാള അട്ടിമറിയ്‌ക്കെതിരെ പ്രതിഷേധിക്കുന്നവർക്ക് നേരെ പോലീസ് നടത്തിയ വെടിവെയ്പ്പിൽ എട്ട് മരണം. സംഘർഷത്തിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. കൂടാതെ രാജ്യത്തെ യുഎൻ സ്ഥാനപതി ക്യോ മോ തുന്നിനേയും മ്യാൻമർ പുറത്താക്കി. സൈനിക നടപടികൾക്കെതിരെ ശക്തമായ നീക്കം നടത്തണമെന്ന് ഐക്യരാഷ്ട്രസഭയിൽ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് അദ്ദേഹത്തെ പട്ടാള ഭരണകൂടം പുറത്താക്കിയത്.

ഫെബ്രുവരി ഒന്നിനാണ് മ്യാൻമറിൽ സൈനിക അട്ടിമറി നടന്നത്. പട്ടാള ഭരണത്തിനെതിരെ രാജ്യത്ത് ജനകീയ പ്രക്ഷോഭമാണ് നടക്കുന്നത്. നിരവധി പേർ അറസ്റ്റിലായി. ആങ് സാങ് സ്യൂകിയുടെ നാഷണൽ ലീഗ് ഫോർ ഡെമോക്രസി പാർട്ടിയ്ക്ക് അധികാരം കൈമാറണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. മ്യാൻമറിൽ പ്രതിഷേധം നടത്തുന്നവർക്ക് പിന്തണയുമായി ലോകരാജ്യങ്ങളും എത്തിയിട്ടുണ്ട്.

ജനാധിപത്യ സർക്കാരിനെ അട്ടിമറിച്ചാണ് മ്യാൻമർ വീണ്ടും പട്ടാള ഭരണത്തിലേക്കെത്തിയത്. മ്യാൻമർ സ്‌റ്റേറ്റ് കൗൺസിലർ ചുമതലയിലിരുന്ന ആങ് സാങ് സ്യൂകിയെ സൈന്യം വീണ്ടും തടവിലാക്കിയിരിരുന്നു. ഇവർക്കൊപ്പം പ്രസിഡന്റ് വിൻ മിന്റ് അടക്കം വിവിധ പ്രവിശ്യാ മുഖ്യമന്ത്രിമാരും മറ്റ് ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും തടവിലാണെന്നാണ് റിപ്പോർട്ട്.

Related Articles

Back to top button