Uncategorized

വീടുപണിയുമ്പോള്‍ വരാന്തയ്ക്കും പ്രാധാന്യമുണ്ട്

“Manju”

നമ്മുടെ ഇഷ്ടങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും അനുസരിച്ചാണ് നാം വീട് പണിയുന്നത്. ചിലരെങ്കിലും വീട് നിര്‍മ്മിക്കുമ്പോള്‍ വാസ്തുവിന് പ്രാധാന്യം നല്‍കുന്നു. അത് നിര്‍മ്മിക്കുന്ന വീടിന്റെ നിലനില്‍പ്പിനെയും ആ വീട്ടിലെ കുടുംബ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും ഏറെ സഹായിക്കുന്നു. പഞ്ചഭൂതങ്ങളെ പ്രീതിപ്പെടുത്തുന്ന രീതിയിലാകണം വാസ്തു ഘടന.

ഇത്തരത്തില്‍ പണിയുന്ന പലവീടുകളില്‍ വെള്ളം, വെളിച്ചം, വായുസഞ്ചാരം എന്നിവ വേണ്ട രീതിയില്‍ ലഭ്യമാകുന്നു.വീട് പണിയുമ്പോള്‍ പ്രധാനമായും പൂജാമുറി,അടുക്കള, കിടപ്പുമുറി തുടങ്ങിയവയ്ക്കാണ് ശ്രദ്ധ നല്‍കേണ്ടത്.

വീടുകളില്‍ നമ്മള്‍ സാധാരണ കാണുന്ന ഒന്നാണ് വരാന്ത. എന്നാല്‍ വരാന്തയുടെ മേല്‍ക്കുര വടക്ക് കിഴക്ക് ഭാഗത്തേക്ക് ചെരിഞ്ഞിരിക്കുന്ന രീതിയില്‍ നിര്‍മ്മിക്കുന്നതാണ് ഏറ്റവും ഉത്തമം. കൂടാതെ വരാന്തയുടെ അടുത്ത ഭാഗങ്ങളില്‍ സ്റ്റെയര്‍കേസ് ഉണ്ടായിരിക്കാന്‍ പാടില്ല. തെക്ക്പടിഞ്ഞാറ് ദിക്കുകളാണ് സ്റ്റെയര്‍കേസിന് ഉത്തമം. ഇരുനിലയുള്ള വീടുകള്‍ ആകുമ്പോള്‍ വരാന്ത, ബാല്‍ക്കണി, സ്റ്റെയര്‍കേസ് എന്നിവ നിര്‍മ്മിക്കുന്നതിനും വാസ്തു പരിഗണിക്കേണ്ടതും അത്യാവശ്യമാണ്.

Related Articles

Back to top button