KeralaLatest

18 മുതല്‍ എല്ലാ കോളജുകളും തുറക്കാന്‍ തീരുമാനം

“Manju”

സംസ്ഥാനത്ത് ഈ മാസം 18 മുതല്‍ എല്ലാ കോളജുകളും തുറക്കാന്‍ തീരുമാനം ആയി. സ്‌കൂളുകള്‍ തുറക്കുന്ന നവംബര്‍ 1ന് തന്നെ പ്രീമെട്രിക് ഹോസ്റ്റലുകളും മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളും തുറക്കും.മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം ആയത്. വിദ്യാര്‍ത്ഥികളും അധ്യാപകരും മറ്റ് ജീവനക്കാരും രണ്ട് ഡോസ് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചിരിക്കണം. സിഎഫ്‌എല്‍ടിസി, സിഎസ്‌എല്‍ടിസികളായി പ്രവര്‍ത്തിക്കുന്ന കോളജുകളും കോളജ് ഹോസ്റ്റലുകളും സ്‌കൂളുകളും പ്രവര്‍ത്തനം പുനരാരംഭിക്കുന്നതില്‍ നിന്നൊഴിവാക്കാന്‍ ആണ് തീരുമാനിച്ചിരിക്കുന്നത്.

Related Articles

Back to top button