KeralaLatest

ഉടന്‍ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നില്ല; മന്ത്രി കെ കൃഷ്ണന്‍കുട്ടി

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് ഉടന്‍ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. അമിത ഉപഭോഗമാണ് അപ്രഖ്യാപിത ലോഡ് ഷെഡിങ്ങിലേക്ക് നയിച്ചത്. വൈദ്യുതി ഉപയോഗം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സംസ്ഥാനം പ്രതിസന്ധിയിലേക്ക് കടക്കും. പ്രതിദിന ഉപയോഗം 110 ദശലക്ഷം യൂണിറ്റ് വരെ എത്തി. ഇത് പ്രതിസന്ധിയാണ് എന്നും അദ്ദേഹം പറഞ്ഞു.

ഉഷ്ണതരംഗത്തെ തുടര്‍ന്ന് മരിച്ചവര്‍ക്കുള്ള ധനസഹായം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരും. വരുന്ന ക്യാബിനറ്റില്‍ ചര്‍ച്ച ചെയ്യും. ധനസഹായം നല്‍കാന്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.

 

Related Articles

Back to top button