KeralaLatest

കൊറോണ വാർഡിലെ മാലാഖമാർ; സർവ്വവും ത്യജിച്ച സമർപ്പിത ജീവിതം

“Manju”

എസ് സേതുനാഥ് മലയാലപ്പുഴ

മാർച്ച് 12 ലോക നേഴ്സസ് ദിനം

തിരുവനന്തപുരം: കഴിഞ്ഞ രണ്ടര മാസത്തിലേറെയായി ഈ മാലാഖമാർ അവർക്കൊപ്പമാണ്. കോവിഡ് ഡ്യൂട്ടിയ്ക്ക് തയ്യാറാകാൻ മേലധികാരികൾ നിർദ്ദേശം നൽകുമ്പോൾ രോഗീപരിചരണമെന്ന സമർപ്പിത ജീവിതത്തിന്റെ ഒരേട് അവരിലേയ്ക്ക് വന്നു ചേരുകയായിരുന്നു. കോവിഡ് ഡ്യൂട്ടിയ്ക്കായി വിവിധ ഷിഫ്ടുകളിൽ 75 നേഴ്സുമാരാണ് മെഡിക്കൽ കോളേജിൽ ജോലി ചെയ്യുന്നത്. കാസർകോഡ് മിഷന്റെ ഭാഗമായി ഡ്യൂട്ടി നിശ്ചയിച്ചു നൽകിയപ്പോഴും സന്തോഷപൂർവം സ്വീകരിക്കുകയും അന്യജില്ലയിലായിട്ടു പോലും യാതൊരു അങ്കലാപ്പുമില്ലാതെ ദൗത്യം വിജയകരമായി പൂർത്തീകരിച്ചെത്തിയ നേഴ്സുമാരും നമുക്ക് അഭിമാനമാണ്. മേയ് 12ന് നേഴ്സസ് ദിനമാചരിക്കുമ്പോഴും തങ്ങളുടെ ദൗത്യനിർവ്വഹണത്തിൽ മുഴുകിയിരിക്കുകയാണ്. വദ്ധ്യ വയോധികർ മുതൽ ബാല്യം വിടാത്ത കുട്ടികൾ വരെ അവരുടെ സംരക്ഷണയിലാണ്. സുരക്ഷാ കവചങ്ങൾക്കുള്ളിലും മുഖാവരണത്തിനുള്ളിലും
വിയർത്തൊലിച്ച് നിൽക്കുമ്പോഴും അവരുടെ കണ്ണുകളിൽ നിന്നുതിരുന്ന സ്നേഹവായ്പ് രോഗികൾക്ക് തിരിച്ചറിയാൻ അധികം പ്രയാസമൊന്നുമുണ്ടാകാറില്ല
മുലകുടി മാറാത്ത കുട്ടികൾ ഉളളവർ വരെ ഡ്യൂട്ടിയെടുക്കുന്നുണ്ട്. സ്വയം താല്പര്യം പ്രകടിപ്പിച്ചെത്തിയവരും ഇക്കൂട്ടത്തിലുണ്ട്. മക്കളെ അകലെ നിന്നും കണ്ട് സായൂജ്യമടഞ്ഞും കുടുംബാംഗങ്ങളെ ബന്ധുവീടുകളിൽ വിട്ട ശേഷം ഒറ്റയ്ക്ക് വീട്ടിൽ ക്വാറന്റൈൻ തെരഞ്ഞെടുത്തവരും ഈ മാലാഖമാരുടെ കൂട്ടത്തിലുണ്ട്. കൊറോണ വാർഡിലെ പരിചരണങ്ങളിൽ ലവലേശം കുറവു വന്നാൽ അതു സ്വന്തം കുടുംബാംഗങ്ങളിൽ വരുത്തിയ വീഴ്ചയായി കണക്കാക്കിയാണ് അവർ പ്രവർത്തിക്കുന്നത്.
ചികിത്സ കഴിഞ്ഞിറങ്ങുന്നവരുടെ പ്രതികരണങ്ങളിലും വിലമതിക്കാനാവാത്ത ആ പരിചരണത്തിന്റെ സാന്ത്വന സ്പർശം പ്രതിഫലിക്കുന്നു. നാടാകെ സമ്പൂർണ സൗഖ്യം നേടുംവരെ കഷ്ടപ്പാടുകൾ മറന്ന്, കുടുംബാംഗങ്ങളെ മറന്ന് ഈ മഹാമാരിയ്ക്കെതിരെയുള്ള പോരാട്ടം അവർ തുടരുകയാണ്.
ചിത്രം: കാസർകോഡ് മിഷനിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ നേഴ്സുമാർ

Related Articles

Back to top button