InternationalLatest

സൗദിയില്‍ കോവിഡ് ബാധിച്ച് നേഴ്സ് മരിച്ചു; ആദരവായി ആശുപത്രിക്ക് നഴ്സിന്റെ പേര് നല്‍കി

“Manju”

സിന്ധുമോള്‍ ആര്‍

 

മദീന: കൊവിഡ് വൈറസ് രോഗികളുടെ ചികിത്സയ്ക്കായി മദീനയില്‍ പുതുതായി ആരംഭിച്ച ഫീല്‍ഡ് ആശുപത്രിക്ക് കൊവിഡ് ബാധിച്ച്‌ മരിച്ച സൗദി നഴ്സിന്റെ പേര് നല്‍കി. കൊവിഡ് ബാധിതരെ പരിചരിക്കുന്നതിനിടെ രോഗം ബാധിച്ച്‌ മരിച്ച സൗദി നഴ്സ് നജൂദ് അല്‍ഖൈബരിയുടെ പേരാണ് ആശുപത്രിക്ക് നല്‍കിയത്. നജൂദ് മെഡിക്കല്‍ സെന്‍റര്‍ എന്നാവും ആശുപത്രി അറിയപ്പെടുക.

18 വര്‍ഷത്തിലേറെയായി മദീനയിലെ ആരോഗ്യമേഖലയില്‍ സേവനമനുഷ്ഠിച്ച നജൂദ് അല്‍ഖൈബരിക്ക് കൊവിഡ് രോഗികളെ പരിചരിക്കുന്നതിനിടെയാണ് രോഗം പിടിപെട്ടത്. ചികിത്സ തുടരുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു.

Related Articles

Back to top button