IdukkiLatest

ഇമ്യൂണിറ്റി ക്ലീനിക് ഉദ്ഘാടനം ഇ.എസ് ബിജിമോൾ നിർവഹിച്ചു

“Manju”


കുമളി: ശാന്തിഗിരി ആയൂർവേദ&സിദ്ധ ഹോസ്പിറ്റൽ കുമളിയിൽ രോഗപ്രതിരോധ മരുന്നുകൾ ഡോക്ടർ പരിശോധനയിലൂടെ നൽകുന്ന ഇമ്യൂണിറ്റി ക്ലീനിക് ഉദ്ഘാടനം ബഹുമാനപ്പെട്ട പീരുമേട് എം എൽ എ ശ്രീമതി. ഇ.എസ് ബിജുമോൾ നിർവഹിച്ചു , ശാന്തിഗിരി കുമളി ഏര്യാഓഫീസ് മാനേജർ ഇ.ജെ സോമൻ , ഹോസ്പിറ്റൽ മാനേജർ പ്രദീപ്, ഡോക്ടർ എസ്.എസ് അഭിജിത് എന്നിവർ പങ്കടുത്തു.കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റേയും, സംസ്ഥാന ആരോഗ്യവകുപ്പിന്റേയും നിർദ്ദേശമാനദണ്ഡങ്ങൾ അനുസരിച്ച് ശാന്തിഗിരി ഹെൽത്ത് കെയർ & റിസേർച്ച് ഓർഗനൈസേഷൻ ഇന്ത്യയിൽ ഉടനീളം ആരംഭിക്കുന്ന പ്രതിരോധ മരുന്ന് വിതരണത്തിന്റെ ഭാഗമായി സ്വകാര്യ ആരോഗ്യ സംഘടനകളുമായി സഹകരിച്ച് ‘ആയുർ ഷീൽഡ് ‘ എന്ന പദ്ധതിയിലൂടെയാണ് ക്ലീനിക് പ്രവർത്തിക്കുന്നത്. ഫോൺ : 04868223979,8113018007

Related Articles

Back to top button