HealthIndiaLatest

65 വയസ് കഴിഞ്ഞാലും ആരോഗ്യ ഇന്‍ഷുറന്‍സെടുക്കാം

“Manju”

ന്യൂഡല്‍ഹി: ആരോഗ്യ ഇന്‍ഷുറന്‍സിന്റെ പ്രായപരിധി എടുത്ത് കളഞ്ഞ് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്റ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ. ഇതോടെ 65 വയസ് കഴിഞ്ഞവര്‍ക്കും ഇനി മുതല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കാം. പുതിയ നീക്കത്തിലൂടെ പ്രായാധിക്യമുള്ളവര്‍ക്കും മികച്ച ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കാനാണ് ഐആര്‍ഡിഎഐ ലക്ഷ്യമിടുന്നത്.

നേരത്തെ, 65 വയസിന് താഴെയുള്ളവര്‍ക്ക് മാത്രമേ ഇന്‍ഷുറന്‍സ് കമ്പനികള്‍ ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കിയിരുന്നുള്ളു. എന്നാല്‍ ഏപ്രില്‍ ഒന്നിന് പുറത്തിറക്കിയ ഭേദഗതിയില്‍ ഈ പ്രായപരിധി എടുത്തുമാറ്റുകയായിരുന്നു. മുതിര്‍ന്ന പൗരന്മാര്‍, കുട്ടികള്‍, വിദ്യാര്‍ത്ഥികള്‍, പ്രസവം എന്നിവയ്ക്കായി ഇന്‍ഷുറന്‍സ് കമ്പനികള്‍ പ്രത്യേകം പദ്ധതി തയാറാക്കണമെന്നും മുന്‍പ് നിലനില്‍ക്കുന്ന രോഗാവസ്ഥകള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കണമെന്നും ഐആര്‍ഡിഎഐ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

Related Articles

Back to top button