KeralaLatestThiruvananthapuram

നഷ്ടമായത് ചിരിയുടെയും ചിന്തയുടെയും നല്ലിടയനെ – സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി

“Manju”

പോത്തന്‍കോട് : ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി. ക്രിസോസ്റ്റം തിരുമേനിയുടെ വിടവാങ്ങലിന് പറയാന്‍ വാക്കുകളില്ല. ജാതിമതഭേദമന്യേ എല്ലാവരുടെയും മനസുകളില്‍ ചിരിയുടെ തമ്പുരനായി വലിയ പിതാവ് ഇടം നേടി. ഒരുപാട് വേദികള്‍ ഒരുമിച്ച് പങ്കെടുക്കാന്‍ കഴിഞ്ഞു. അദ്ദേഹത്തടൊപ്പം നാഷണല്‍ കൗണ്‍സില്‍ ഫോര്‍ കമ്മ്യൂണല്‍ ഹാര്‍മണി എന്ന സംഘടനയില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ സാധിച്ചു. നമുക്ക് നഷ്ടമായത് ചിരിയുടെയും ചിന്തയുടെയും നല്ലിടയനെയാണെന്നും തിരുമേനി മനസില്‍ നിറച്ച സ്നേഹം ഒരിക്കലും മറക്കാനാവില്ലെന്നും സ്വാമി തന്റെ ഫേയ്സ് ബുക്കില്‍ കുറിച്ചു.

Related Articles

Back to top button