KeralaLatestThiruvananthapuram

കവിയും ഗാനരചയിതാവുമായ ചുനക്കര രാമന്‍കുട്ടി അന്തരിച്ചു

“Manju”

സിന്ധുമോള്‍ ആര്‍

തി​രു​വ​ന​ന്ത​പു​രം: ക​വി​യും ഗാ​ന​ര​ച​യി​താ​വു​മാ​യ ചു​ന​ക്ക​ര രാ​മ​ന്‍​കു​ട്ടി (84) അ​ന്ത​രി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ആ​കാ​ശ​വാ​ണി​യി​ലെ ല​ളി​ത​ഗാ​ന​ങ്ങ​ളി​ലൂ​ടെ​യാ​ണ് ഇ​ദ്ദേ​ഹം പ്ര​ശ​സ്ത​നാ​യ​ത്. 1936 ജനുവരി19 ന് മാവേലിക്കരയില്‍ ചുനക്കര കാര്യാട്ടില്‍ വീട്ടിലാണ്​ അദ്ദേഹത്തിന്‍റെ ജനനം. പന്തളം എന്‍.എസ്.എസ് കോളജില്‍ നിന്നും മലയാളത്തില്‍ ബിരുദം നേടി. 75ഓളം സിനിമകള്‍ക്കായി 200ലധികം ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്.

1978ല്‍ ​ആ​ശ്ര​മം എ​ന്ന ചി​ത്ര​ത്തി​ലെ അ​പ്സ​ര​ക​ന്യ​ക എ​ന്ന ഗാ​നം എ​ഴു​തി​ക്കൊ​ണ്ടാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്റെ വെ​ള്ളി​ത്തി​ര​യി​ലെ അ​ര​ങ്ങേ​റ്റം. അ​ധി​പ​നി​ലെ “ശ്യാ​മ​മേ​ഘ​മെ നീ’, ​കോ​ട്ട​യം കു​ഞ്ഞ​ച്ച​നി​ലെ “ഹൃ​ദ​യ​വ​നി​യി​ലെ ഗാ​യി​ക​യോ’ തു​ട​ങ്ങി നി​ര​വ​ധി ഹി​റ്റ്ഗാ​ന​ങ്ങ​ള്‍ രാ​മ​ന്‍​കു​ട്ടി​യു​ടെ തു​ലി​ക​യി​ല്‍​നി​ന്ന് പി​റ​ന്നി​ട്ടു​ണ്ട്.

Related Articles

Back to top button