InternationalKeralaLatest

അമേരിക്കയില്‍ സ്‌കോളര്‍ഷിപ്പോടെ പഠിക്കാം

ജീവിതച്ചെലവടക്കം മുഴുവന്‍ യു.എസ് ഏറ്റെടുക്കും

“Manju”

ബിരുദാനന്തര പഠനത്തിന് പുത്തന്‍ അവസരങ്ങളൊരുക്കി അമേരിക്ക. 2025-26 ലെ ഫുള്‍ബ്രൈറ്റ് നെഹ്രു മാസ്റ്റേഴ്‌സ് ഫെലോഷിപ്പ് പ്രോഗ്രാമിന് ഇപ്പോള്‍ അപേക്ഷിക്കാം. അമേരിക്കയില്‍ ബിരുദാനന്തര പഠനത്തിനുള്ള ഫെലോഷിപ്പാണിത്. അപേക്ഷകര്‍ കുറഞ്ഞത് നാല് വര്‍ഷത്തെ ബിരുദം പൂര്‍ത്തിയാക്കിയിരക്കണ. മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും വേണം.

പ്രാേഗ്രാമുകള്‍ : എകണോമിക്‌സ്, എന്‍വിയോണ്‍മെന്റല്‍ സ്റ്റഡീസ്, ഹയര്‍ എജ്യുക്കേഷന്‍ അഡ്മിനിസ്‌ട്രേഷന്‍, ഇന്റര്‍നാഷണല്‍ അഫയേഴ്‌സ്, ഇന്റര്‍നാഷണല്‍ ലീഗല്‍ സ്റ്റഡീസ്, ജേണലിസം& മാസ് കമ്മ്യൂണിക്കേഷന്‍, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, പബ്ലിക് ഹെല്‍ത്ത്, അര്‍ബന്‍ & റീജിയണല്‍ പ്ലാനിംഗ്, ജെന്‍ഡര്‍ സ്റ്റഡീസ്/ വിമെന്‍സ് സ്റ്റഡീസ് വിഷയങ്ങളില്‍ ഉപരിപഠനം നടത്താം.
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ട്യൂഷന്‍ ഫീസ്, യാത്രാച്ചെലവ്, ജീവിതച്ചെലവുകള്‍ അടക്കമുള്ള ഫെല്ലോഷിപ്പ് ലഭിക്കും. അമേരിക്കയില്‍ മികച്ച സര്‍വ്വകലാശാലയില്‍ പ്രവേശനം ലഭിക്കാനുള്ള അവസരങ്ങളും ലഭിക്കും. അപേക്ഷിക്കുമ്പോള്‍ മാസ്‌റ്റേഴ്‌സ് പ്രോഗ്രാമിന് താല്‍പര്യമുള്ള മേഖലകൡ 2025-26 വര്‍ഷത്തേക്ക് അപേക്ഷിച്ചിരിക്കണം. അഡ്മിഷന്‍ ലെറ്റര്‍ ലഭിച്ചാല്‍ ഫെല്ലോഷിപ്പിന് മുന്‍ഗണന ലഭിക്കും.
ഒരാള്‍ക്ക് ഒരു വിഷയത്തില്‍ മാത്രമേ അപേക്ഷിക്കാന്‍ സാധിക്കൂ. യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് ഇന്ത്യ എജ്യുക്കേഷന്‍ ഫൗണ്ടേഷനാണ് അപേക്ഷ വിലയിരുത്തുന്നത്. ഇന്ത്യ ഗവണ്‍മെന്റും യു.എസ് ഗവണ്‍മെന്റും ചേര്‍ന്ന് ഓഫര്‍ ചെയ്യുന്ന പ്രോഗ്രാമാണിത്. മേയ് 15നകം അപേക്ഷിക്കണം. www.apply.iie.org/ffsp2025, www.usief.org.in എന്നിവ സന്ദര്‍ശിക്കുക.

Related Articles

Back to top button