KeralaLatest

യുവജനസന്നദ്ധ സംഘടനയ്ക്ക് സ്വച്ഛതാ പുരസ്‌കാരം സമ്മാനിച്ചു

“Manju”

ശ്രീജ.എസ്

തൃശ്ശൂര്‍ : ജില്ലയില്‍ മികച്ച ശുചിത്വപ്രവര്‍ത്തനങ്ങള്‍ നടത്തിയ യുവജനസന്നദ്ധ സംഘടന ടീം അംഗങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ എസ്. ഷാനവാസ് സ്വച്ഛതാ പുരസ്‌കാരം സമ്മാനിച്ചു. കുടിവെള്ള ശുചിത്വമന്ത്രാലയത്തിെന്റയും നെഹ്റു യുവകേന്ദ്രയുടെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സ്വച്ഛ് ഭാരത് സമ്മര്‍ ഇന്റേണ്‍ഷിപ്പിന്റെ ഭാഗമായാണ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്.

മനക്കൊടി എം.സി.സി. വെല്‍ഫെയര്‍ സ്പോര്‍ട്സ് ക്ലബ്ബിലെ കെ.എസ്. അമ്പാടി (അന്തിക്കാട് ബ്ലോക്ക്), മുള്ളൂര്‍ക്കര ബയോ നാച്വറല്‍ ക്ലബ്ബിലെ കെ.എം. അബ്ദുള്‍സലാം, (വടക്കാഞ്ചേരി ബ്ലോക്ക്), ഊരകം ഫിഫ ക്ലബ്ബിലെ പി.എ. ഷമീര്‍ (ചേര്‍പ്പ് ബ്ലോക്ക്) എന്നിവരുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് അംഗങ്ങളാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക് അര്‍ഹരായത്‌.

Related Articles

Back to top button