IndiaLatest

ജിയോ 5G വരുന്നു; പൂര്‍ണമായി ഇന്ത്യന്‍ നിര്‍മിതമെന്ന് മുകേഷ് അംബാനി

“Manju”

ശ്രീജ.എസ്

റിലയന്‍സ് ജിയോ 5G സേവനം ഉപയോക്താക്കള്‍ക്ക് അടുത്ത വര്‍ഷത്തോടെ ലഭ്യമാകുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ (ആര്‍‌ഐ‌എല്‍) ആദ്യത്തെ വെര്‍ച്വല്‍ വാര്‍ഷിക പൊതുയോഗത്തിലാണ് മുകേഷ് അംബാനി ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

സ്പെക്‌ട്രം ലഭ്യമാകുന്നതോടെ 5G സേവനം ലഭ്യമാക്കും. പൂര്‍ണമായി ഇന്ത്യന്‍ നിര്‍മിത സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്. ജിയോക്ക് വളരെ വേഗം തന്നെ 4Gയില്‍ നിന്ന് 5Gയിലേക്ക് മാറാനാകും. ഇത് ഇന്ത്യയില്‍ വിജയകരമാണെന്ന് തെളിഞ്ഞാല്‍ 5G സാങ്കേതിക വിദ്യകളുടെ കയറ്റുമതിക്ക് ജിയോ പ്ലാറ്റ്ഫോമുകള്‍ പ്രാപ്തമാകുമെന്നും അദ്ദേഹം അറിയിച്ചു.

Related Articles

Back to top button