IndiaLatest

സ്‌കൂള്‍ എന്ന് തുറക്കുമെന്ന് കുട്ടി, നേരിട്ട് വിളിച്ച്‌ മുഖ്യമന്ത്രി

“Manju”

ചെന്നൈ: രണ്ട് വര്‍ഷമായി വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ പറ്റാതെ ഓണ്‍ലൈന്‍ ക്ലാസിലാണ് വിദ്യാര്‍ത്ഥികളുടെ പഠനം. കൂട്ടുകാരെ കാണാന്‍ പറ്റാതെയും വീട്ടില്‍ തന്നെ അടങ്ങിയിരുന്നും മടുത്തിരിക്കുകയാണ് വിദ്യാര്‍ത്ഥികള്‍. വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ എപ്പോള്‍ തുറക്കുമെന്ന് ചോദിച്ച്‌ മന്ത്രിമാര്‍ക്കും മറ്റും കത്തയക്കുന്നതും പതിവാണ്.
കൂടാതെ സ്‌കൂള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ കരയുന്നതൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുമുണ്ട്. അത്തരത്തില്‍ വൈറലായ ഒരു സംഭവമാണ് ചെന്നൈയില്‍ നടന്നത്. തന്റെ സ്‌കൂള്‍ എപ്പോള്‍ തുറക്കുമെന്ന് ചോദിച്ചാണ് ആറാം ക്ലാസുകാരി പ്രജ്ഞ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് കത്തെഴുതിയത്. തമിഴ്‌നാട് ഹൊസൂര്‍, ധര്‍മപുരി, ടൊറ്റന്‍ ടൗണ്‍ഷിപ്പില്‍ താമസിക്കുന്ന രവിരാജന്. ഉദയകുമാരി ദമ്ബതികളുടെ മകളാണ് പ്രജ്ഞ.
തന്റെ സ്‌കൂള്‍ ഉടന്‍ തുറക്കണമെന്നാവശ്യപ്പെട്ടാണ് ആറാം ക്ലാസുകാരിയായ പ്രജ്ഞ മുഖ്യമന്ത്രിക്ക് കത്തെഴുതിയത്. കത്തില്‍ വീട്ടിലെ ഫോണ്‍ നമ്ബറും ചേര്‍ത്തിരുന്നു. കത്ത് ലഭിച്ചതോടെ വെള്ളിയാഴ്ചയാണ് മുഖ്യമന്ത്രി പ്രജ്ഞയെ വിളിച്ചത്. നവമ്ബര്‍ ഒന്ന് മുതല്‍ സ്‌കൂള്‍ തുറക്കുെമന്നും അന്ന് മോള്‍ക്ക് സ്‌കൂളില്‍ പോകാമെന്നും, അധ്യാപകര്‍ പറയുന്ന കോവിഡ് ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും പേടിക്കാനൊന്നുമില്ലെന്നും മുഖ്യമന്ത്രി പ്രജ്ഞയോട് പറഞ്ഞു. തന്റെ സ്‌കൂള്‍ എന്ന് തുറക്കുമെന്ന് അറിയാന്‍ വേണ്ടിയായിരുന്നു താന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചതെന്ന് പ്രജ്ഞ പറഞ്ഞു. മുഖ്യമന്ത്രിയാണെന്ന് ആദ്യം മനസ്സിലായതേയില്ല. പിന്നീട് അദ്ദേഹം പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ച്‌ കേട്ടു. മുഖ്യമന്ത്രി നേരിട്ട് കാര്യങ്ങള്‍ വിളിച്ച്‌ പറയുമെന്ന് കരുതിയില്ലെന്നും പ്രജ്ഞ കൂട്ടിചേര്‍ത്തു.

Related Articles

Back to top button