IndiaLatest

കൂടുതല്‍ സ്മാര്‍ട്ടായി ടെലിഗ്രാം

“Manju”

കൂടുതല്‍ സ്മാര്‍ട്ടായി സമൂഹ മാധ്യമമായ ടെലിഗ്രാം. കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ ടെലിഗ്രാമില്‍ നിന്നുള്ള മൂന്നാമത്തെ പ്രധാന വോയ്‌സ് ചാറ്റ് അപ്‌ഡേറ്റാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. ഗ്രൂപ്പ് വീഡിയോ കോള്‍ ഫീച്ചര്‍ ആണ് ഇത്തരത്തില്‍ ഏറ്റവും പുതിയത്. ഇത് വന്നതോടെ ടെലിഗ്രാം കൂടുതല്‍ സ്മാര്‍ട്ടാവും. ഗ്രൂപ്പ് വീഡിയോ കോളുകള്‍, സ്‌ക്രീന്‍ ഷെയറിങ്, വോയ്‌സ് ചാറ്റുകളിലെ നോയിസ് സപ്രഷന്‍ ഓപ്ഷന്‍, ആനിമേറ്റുചെയ്ത പശ്ചാത്തലങ്ങള്‍, ഡെഡിക്കേറ്റഡ് ബോട്ട് മെനു തുടങ്ങി നിരവധി സവിശേഷതകള്‍ ടെലിഗ്രാം അതിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റില്‍ അവതരിപ്പിച്ചു.

കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ ടെലിഗ്രാമില്‍ നിന്നുള്ള മൂന്നാമത്തെ പ്രധാന വോയ്‌സ് ചാറ്റ് അപ്‌ഡേറ്റാണ് ഗ്രൂപ്പ് വീഡിയോ കോള്‍ ഫീച്ചര്‍. ഇത് ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കും, ബിസിനസ്സ് മീറ്റിംഗുകള്‍ ക്കും, കുടുംബ സംഗമങ്ങള്‍ക്കും ഉപയോഗിക്കാം. ഇതില്‍ പുതിയ ആനിമേറ്റുചെയ്ത ഇമോജികള്‍ ചേര്‍ക്കുകയും തേര്‍ഡ്പാര്‍ട്ടി സ്റ്റിക്കറുകള്‍ ഇംപോര്‍ട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്. വാട്സാപ്പിന് വലിയ വെല്ലുവിളിയാണ് ടെലിഗ്രാം ഉയര്‍ത്തുന്നത്.

Related Articles

Back to top button