IndiaLatest

കശ്മീരിലെ 4 ജി നിരോധനത്തിന് സ്വീകരിച്ച നടപടികളറിയിക്കാന്‍ കേന്ദ്രത്തിന് ഒരാഴ്ച കൂടി സമയം

“Manju”

ശ്രീജ.എസ്

ജമ്മുകശ്മീരിലെ 4 ജി സേവനവുമായി ബന്ധപ്പെട്ട കോടതി വിധി നടപ്പാക്കാത്തത് എന്തുകൊണ്ടെന്ന് ഒരാഴ്ചക്കുള്ളില്‍ അറിയിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി. കോടതി വിധി നടപ്പാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള കോടതിയലക്ഷ്യ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം.

ജമ്മുകശ്മീരില്‍ ഫോര്‍ ജി ഇന്‍റര്‍നെറ്റ് സേവനം പുനഃസ്ഥാപിക്കുന്നത് പരിശോധിക്കാന്‍ ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി രൂപീകരിക്കണമെന്ന് മെയ് 11ന് സുപ്രീംകോടതി വിധിച്ചിരുന്നു. സമിതി രൂപീകരിക്കുന്നതിന് പകരം നിരോധനം നീട്ടുകയാണ് ചെയ്തതെന്ന് കോടതിയലക്ഷ്യ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ജമ്മുകശ്മീരിലെ പ്രത്യേക സാഹചര്യങ്ങള്‍ പരിശോധിച്ചാണ് തീരുമാനങ്ങളെന്നും എല്ലാ വിവരങ്ങളും സീല്‍വെച്ച കവറില്‍ നല്‍കിയിട്ടുണ്ടെന്നും അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കി. വിധി നടപ്പാക്കാനായി എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു എന്നാണ് അറിയേണ്ടതെന്ന് പറഞ്ഞുകൊണ്ടാണ് കേന്ദ്രത്തിന് ഒരാഴ്ചത്തെ സമയം സുപ്രീംകോടതി നല്‍കിയത്.

Related Articles

Back to top button