IndiaLatest

മണ്ണിടിച്ചില്‍ ; ജമ്മുശ്രീനഗര്‍ ദേശീയ പാത അടച്ചു

“Manju”

കനത്ത മഴയും മണ്ണിടിച്ചിലും കണക്കിലെടുത്ത് ജമ്മുശ്രീനഗര്‍ ദേശീയ പാത അടച്ചു. റംബാനിലെ വിവിധ മേഖലകളിലാണ് മണ്ണിടിച്ചില്‍. ജമ്മുവിലെ പലയിടങ്ങളിലും ഇടയ്ക്കിടെ നേരിയതോ മിതമായതോ ആയ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.

വെള്ളിയാഴ്ച മുംബൈയില്‍ പെയ്ത കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. പലയിടങ്ങളിലും വാഹനഗതാഗതം തടസപ്പെട്ടു. മിക്ക ഭാഗങ്ങളിലും കനത്ത മഴ പെയ്തതിനാല്‍ അന്ധേരി, കുര്‍ള, ഘാട്‌കോപ്പര്‍, ചെമ്പൂര്‍, മറ്റ് ചില സ്ഥലങ്ങളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടുണ്ടായി.

Related Articles

Back to top button