KeralaLatest

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ തലസ്ഥാനം മുന്നില്‍

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: കൊവിഡ് നഗരത്തിലല്ലാതെ ഗ്രാമമേഖലയിലേക്കും തീവ്രമായി വ്യാപിച്ചതോടെ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള ജില്ലയായി തലസ്ഥാനം മാറി. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നവരുള്‍പ്പെടെ ആകെ 339 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 301 ഉം സമ്പര്‍ക്കത്തിലൂടെ പകര്‍ന്നവരാണ്. ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും കൂടുതല്‍ രോഗികളാണ് ഇന്നലെ ഉണ്ടായത്. ഉറവിടം അറിയാതെ 15 പേര്‍ക്കും രോഗ കാരണം വ്യക്തമാകാത്ത 6 പേര്‍ക്കും വിദേശത്തുനിന്നും അന്യ സംസ്ഥാനത്തു നിന്നും എത്തിയ 18 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. സമ്പര്‍ക്ക രോഗികളുടെ എണ്ണം ക്രമാതീതമായി കൂടുന്നത് സമൂഹ വ്യാപനത്തിന്റെ തോത് ഉയര്‍ന്നതായാണ് ആരോഗ്യ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

ജില്ലയില്‍ ഇന്നലെ പുതുതായി 888 പേര്‍ രോഗനിരീക്ഷണത്തിലായി. 752 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. ജില്ലയില്‍ 18,484 പേര്‍ വീടുകളിലും 1,637 പേര്‍ സ്ഥാപനങ്ങളിലും കരുതല്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രികളില്‍ ഇന്ന് രോഗലക്ഷണങ്ങളുമായി 149 പേരെ പ്രവേശിപ്പിച്ചു. 38 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ജില്ലയില്‍ ആശുപത്രികളില്‍ 967പേര്‍ നിരീക്ഷണത്തിലുണ്ട്. ഇന്നലെ 688 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു. 436 പരിശോധന ഫലങ്ങള്‍ ലഭിച്ചു. ജില്ലയില്‍ 72 സ്ഥാപനങ്ങളിലായി 1,637 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ആകെ നിരീക്ഷണത്തിലുള്ളവര്‍ -21,088, വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ -18,484, ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവര്‍ -967, കൊവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ -1,637, ഇന്നലെ നിരീക്ഷണത്തിലായവര്‍ -888 എന്നിങ്ങനെയാണ് തലസ്ഥാനത്തെ കോവിഡ് രോഗികളുടെ റിപ്പോര്‍ട്ട് രേഖപ്പെടുത്തുന്നത്.

Related Articles

Back to top button