Kerala

സംസ്ഥാനത്ത് ഓണം ബമ്പർ ടിക്കറ്റിന് ക്ഷാമം

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണം ബമ്പർ ടിക്കറ്റിന് ആദ്യ ആഴ്ചകളിൽ തന്നെ കടകളിൽ ക്ഷാമം. അച്ചടി കുറച്ചതിനാൽ 2,500 എണ്ണം ലഭിച്ചിരുന്ന ഏജന്റിന് കിട്ടുക 250 എണ്ണം മാത്രം. ആദ്യ ഘട്ടം അച്ചടിച്ചത് 5 ലക്ഷം ടിക്കറ്റ് മാത്രമാണ്. കഴിഞ്ഞ വർഷം ഇത് 10 ലക്ഷമായിരുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

ഫ്‌ളൂറസെന്റ് മഷി കാരണമാണ് അച്ചടി താമസിക്കുന്നതെന്ന് ലോട്ടറി ഡയറക്ടറേറ്റ്. മഷി ഉണങ്ങാൻ കൂടുതൽ സമയം വേണമെന്ന് വിശദീകരണം. വർണാഭമാക്കാനല്ല ഓണം ബമ്പറിന് പുതിയ നിറം.ടിക്കറ്റിന് സുരക്ഷ കൂട്ടാനാണ് പുതിയ നിറത്തിലുള്ള മഷി ഉപയോഗിക്കുന്നതെന്ന് ലോട്ടറി ഡയറക്ടറേറ്റ് വ്യക്തമാക്കി. കളർ പ്രിന്റ് എടുത്തുള്ള വ്യാജ ലോട്ടറി തടയാനാണ് ഫ്‌ളൂറസെന്റ് നിറം നൽകുന്നതെന്നും ലോട്ടറി ഡയറക്ടറേറ്റ് കൂട്ടിച്ചേർത്തു.

അതേസമയം നിരക്ക് വർദ്ധനവ് ലോട്ടറിയെ ബാധിച്ചിട്ടില്ലെന്നാണ് കച്ചവടക്കാരും ഭാഗ്യാന്വേഷികളും പറയുന്നത്.

25 കോടി രൂപയാണ് ഇപ്രാവശ്യം ഓണം ബമ്പർ സമ്മാന തുക. 500 രൂപയാണ് ടിക്കറ്റ് നിരക്ക്. രണ്ടാം സമ്മാനം അഞ്ച് കോടി രൂപയാണ്. മൂന്നാം സമ്മാനം ഒരു കോടി രൂപ വീതം 10 പേർക്ക് നൽകും.10 ശതമാനം ഏജൻസി കമ്മിഷനും 30 ശതമാനം നികുതിയും കഴിഞ്ഞ് 15.75 കോടി രൂപ ലോട്ടറി അടിക്കുന്നയാൾക്ക് ലഭിക്കും.

Related Articles

Back to top button