KeralaLatest

പൊലീസ് ഉദ്യോഗസ്ഥയ്ക്ക് കൊവിഡ്, ക്രൈംബ്രാഞ്ച് ആസ്ഥാനം അടച്ചു,

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. നഗരത്തിലെ ഒരു പൊലീസ് സ്റ്റേഷനില്‍ നിന്ന് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഡ്യൂട്ടിക്കെത്തിയ വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ലോക്കല്‍ പൊലീസ് സ്റ്റേഷനില്‍ ഡ്യൂട്ടിയിലിരിക്കെ കണ്ടെയ്ന്‍മെന്റ് സോണുകളിലുള്‍പ്പെടെ ഡ്യൂട്ടി ചെയ്യേണ്ടി വന്ന ഇവര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാകാം രോഗബാധയുണ്ടായതെന്നാണ് നിഗമനം. ലോക്കല്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് ക്രൈംബ്രാഞ്ചിലേക്ക് മാറുന്നതിന് മുമ്പ് ഹോം ക്വാറന്റൈനിലായിരുന്ന ഇവരുടെ സ്രവ പരിശോധനാഫലം കഴിഞ്ഞദിവസം പുറത്ത് വന്നപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഇവരുമായി അടുത്തിടപഴകിയ വനിതാ പൊലീസുകാരുള്‍പ്പെടെ പൊലീസുദ്യോഗസ്ഥരോട് നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ഇന്നു രാവിലെ എട്ടു മുതല്‍ അടച്ചിരിക്കുന്ന ആസ്ഥാനം അണുവിമുക്തമാക്കിയ ശേഷമേ തുറന്ന് പ്രവര്‍ത്തിക്കൂ. പൊലീസുകാര്‍ക്കിടയില്‍ കൊവിഡ് വ്യാപിക്കാനുള്ള സാദ്ധ്യത കണക്കിലെടുത്ത് പരമാവധി ജാഗ്രത പാലിക്കണമെന്ന് നിര്‍‌ദേശിച്ചിട്ടുണ്ട്. മുന്‍കരുതലിന്റെ ഭാഗമായി പൊലീസ് ആസ്ഥാനത്തും ഇന്ന് മുതല്‍ ഓഫീസര്‍മാരുള്‍പ്പെടെ അത്യാവശ്യമുള്ളവര്‍ മാത്രം ജോലിക്കെത്തിയാല്‍ മതിയെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു. കര്‍ക്കടവാവ് ബലി പ്രമാണിച്ച്‌ തുടര്‍ച്ചയായി മൂന്ന് നാല് ദിവസം അവധിയായ സാഹചര്യത്തിലാണ് അത്യാവശ്യ ജീവനക്കാ‌ര്‍ മാത്രം ഹാജരായാല്‍ മതിയെന്ന് നിര്‍ദേശിച്ചിരിക്കുന്നത്. ഓഫീസുകളിലും പൊലീസ് സ്റ്റേഷനുകളിലും മാസ്ക് ധരിക്കുന്നതുള്‍പ്പെടെ കൊവിഡ് പ്രോട്ടോക്കോള്‍ ക‌ര്‍ശനമായി പാലിക്കണമെന്നും നി‌ര്‍ദേശിച്ചിട്ടുണ്ട്. Gt

Related Articles

Back to top button