KeralaKollamLatest

കൊല്ലം ജില്ലയിൽ സ്ഥിതി സങ്കീർണം; 9 പഞ്ചായത്തുകൾ റെഡ് സോൺ

“Manju”

കൊല്ലം ജില്ലയിൽ സ്ഥിതി സങ്കീർണമാകുന്നു. 30 പഞ്ചായത്തുകളിലെ എല്ലാ വാർഡുകളും കണ്ടൈയെൻമെന്റ് സോണായി പ്രഖ്യാപിച്ചു. രണ്ട് പഞ്ചായത്തുകളിലെ എല്ലാ വാർഡുകളും തീവ്ര നിയന്ത്രണ പ്രദേശങ്ങളായി പ്രഖ്യാപിച്ചു.

ചവറ, പന്മന പഞ്ചായത്തുകളാണ് പൂർണമായും തീവ്ര നിയന്ത്രണ പ്രദേശങ്ങളാക്കിയത്. കൊല്ലം കോർപ്പറേഷനിലേയും പരവൂർ മുൻസിപ്പാലിറ്റിയിലെയും ചില വാർഡുകളും തീവ്ര നിയന്ത്രണ പ്രദേശങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഒൻപത് പഞ്ചായത്തുകൾ റെഡ് സോണാണ്. ഇളമാട് , പോരുവഴി, ശാസ്താംകോട്ട , വെളിയം, അഞ്ചൽ, അലയമൺ, ഏരൂർ, വെട്ടിക്കവല, ശൂരനാട് തെക്ക് എന്നീ പഞ്ചായത്തുകളാണ് റെഡ് സോണായി പ്രഖ്യാപിച്ചിരിക്കുന്നത്.

ജില്ലയിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നത് ഏറെ ആശങ്കയോടെയാണ് അധികൃതർ നോക്കിക്കാണുന്നത്. മത്സ്യക്കച്ചവടക്കാർക്ക് തുടർച്ചയായി രോഗം ബാധിക്കുന്നതിൽ ആശങ്ക വർധിക്കുന്നുണ്ട്. ഇന്നലെ മാത്രം ഉറവിടമറിയാത്ത ഒൻപത് കേസുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്.

Related Articles

Back to top button