IndiaLatest

ഭീകരര്‍ അമര്‍നാഥ് യാത്രയെ ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട്

“Manju”

ശ്രീജ.എസ്

ശ്രീനഗര്‍: അമര്‍നാഥ് തീര്‍ഥയാത്ര ലക്ഷ്യമാക്കി ആക്രമണം നടത്താന്‍ ഭീകരര്‍ പദ്ധതിയിടുന്നതായി രഹസ്യവിവരം ലഭിച്ചതായി റിപ്പോര്‍ട്ട്. തെക്കന്‍ കശ്മീരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ടൂ സെക്ടര്‍ കമാന്‍ഡര്‍ ബ്രിഗേഡിയര്‍ വിവേക് സിങ് താക്കൂറാണ് ഇക്കാര്യം അറിയിച്ചത്. തീര്‍ഥയാത്ര തടസ്സങ്ങളില്ലാതെ നടപ്പാക്കാന്‍ വേണ്ട സുരക്ഷാസന്നാഹങ്ങള്‍ തയ്യാറാണെന്നും ബ്രിഗേഡിയര്‍ കൂട്ടിച്ചേര്‍ത്തു.

ജൂലായ് 21 ന് ആരംഭിക്കുന്ന ഈ വര്‍ഷത്തെ അമര്‍നാഥ് യാത്ര സമാധാനപരമായി പൂര്‍ത്തിയാക്കുന്നതിന് വേണ്ട സൈനികക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ബ്രിഗേഡിയര്‍ വ്യക്തമാക്കി.

സുരക്ഷാസേനയും ഭീകരരുമായി വെള്ളിയാഴ്ച നടന്ന ഏറ്റുമുട്ടലില്‍ ജെയ്ഷേ-ഇ-മുഹമ്മദിന്റെ കമാന്‍ഡറുള്‍പ്പെടെ മൂന്ന് ഭീകരരെ സേന വധിച്ചിരുന്നു. അമര്‍നാഥ് യാത്ര ലക്ഷ്യമാക്കി ഭീകരര്‍ പദ്ധതിയിടുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സേന തിരച്ചില്‍ കൂടുതല്‍ ശക്തമാക്കിയത്.

തീര്‍ഥാടകസുരക്ഷയ്ക്കായി സേന കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നതായും താക്കൂര്‍ അറിയിച്ചു. തീര്‍ഥാടകര്‍ ഉപയോഗിക്കുന്ന ദേശീയപാത 44 കൂടുതല്‍ സുരക്ഷിതമാക്കുമെന്നും അമര്‍നാഥ് ഗുഹയിലേക്കെത്താന്‍ സോനാമാര്‍ഗിലേക്കുള്ള ഏകമാര്‍ഗമായതിനാലാണ് സുരക്ഷ കൂടുതല്‍ ശക്തമാക്കിയിരിക്കുന്നതെന്നും താക്കൂര്‍ വ്യക്തമാക്കി.

Related Articles

Back to top button