KeralaLatest

മദ്യലഹരിയിൽ പിതാവ് പിടിച്ചു തള്ളി :വാതിൽ കട്ടിളയിൽ തലയിടിച്ചു മകൻ മരിച്ചു

“Manju”

കോഴിക്കോട് •മദ്യലഹരിയിലെത്തി വീട്ടിൽ വഴക്കുണ്ടാക്കിയ പിതാവിനെ തടയാൻ ശ്രമിക്കുന്നതിനിടയിൽ വാതിൽ കട്ടിളയിൽ തല ഇടിച്ച് മകൻ മരിച്ചു. കിനാലൂർ പൂവമ്പായ് അരയിടത്തുവയൽ വേണുവിന്റെ മകൻ പ്ലസ്ടു വിദ്യാർഥി അലൻ (17) ആണ് കൊല്ലപ്പെട്ടത്.‌

ഇന്നലെ രാത്രി മദ്യപിച്ചെത്തിയ വേണു ഭാര്യ മിനിയുമായി വഴക്കുണ്ടാക്കി. ഇത് തടയാൻ ശ്രമിച്ച മകനെ പിടിച്ചു തള്ളിയപ്പോൾ തല കട്ടിളയിൽ ഇടിച്ചു വീഴുകയായിരുന്നു. ഉടൻ മരണം സംഭവിച്ചു. വേണുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

Related Articles

Back to top button