KeralaLatest

സംസ്ഥാനത്ത് ഇന്ന് 10.30 ന് വാക്സിനേഷന്‍ ആരംഭിക്കും

“Manju”

India Starts covid Vaccinations Today കൊവിഡ് വാക്‌സിന്‍ കുത്തിവയ്പ്പിന്  രാജ്യത്ത് ഇന്ന് തുടക്കം

ശ്രീജ.എസ്

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ്-19 വാക്സിന്‍ കുത്തിവയ്പ്പിന് ഇന്ന് തുടക്കമാകും. ഇന്ന് ആദ്യ ദിനം തിരഞ്ഞെടുക്കപ്പെട്ട ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് വാക്‌സിനേഷന്‍ നല്‍കുന്നത്. സംസ്ഥാനത്ത് 133 കേന്ദ്രങ്ങളിലാണ് വാക്സിനേഷന്‍ നടക്കുന്നത്. ഇന്ന് 10.30ഓടെ വാക്സിനേഷന്‍ ആരംഭിക്കും.

സംസ്ഥാനത്ത് ആകെ 4,33,500 ഡോസ് വാക്സിനുകളാണ് എത്തിയത്. തിരുവനന്തപുരം 64,020, കൊല്ലം 25,960, പത്തനംതിട്ട 21,030, ആലപ്പുഴ 22,460, കോട്ടയം 29,170, ഇടുക്കി 9,240, എറണാകുളം 73,000, തൃശൂര്‍ 37,640, പാലക്കാട് 30,870, മലപ്പുറം 28,890, കോഴിക്കോട് 40,970, വയനാട് 9,590, കണ്ണൂര്‍ 32,650, കാസര്‍ഗോഡ് 6,860 എന്നിങ്ങനെ ഡോസ് വാക്സിനുകള്‍ ജില്ലകളില്‍ വിതരണം ചെയ്തിട്ടുണ്ട്.

ഓരോ ആള്‍ക്കും 0.5 എം.എല്‍. കോവീഷീല്‍ഡ് വാക്സിനാണ് കുത്തിവയ്പ്പിലൂടെ നല്‍കുന്നത്. ആദ്യ ഡോസ് എടുത്തു കഴിഞ്ഞാല്‍ 28 ദിവസം കഴിഞ്ഞാണ് അടുത്ത ഡോസ് നല്‍കുക. രണ്ടു ഡോസും എടുത്താലേ ഉദ്ദേശിച്ച ഫലം ലഭിക്കൂ.

Related Articles

Back to top button