KeralaLatestThiruvananthapuram

അശോക സലൂണിനെതിരെ വ്യാജ പ്രചരണം: നിയമനടപടി സ്വീകരിക്കുമെന്ന് കടയുടമ

“Manju”

പോത്തൻകോട്: കോവിഡിനെക്കാൾ അതിതീവ്രതയുള്ള വ്യാജപ്രചരണങ്ങളാണ് പോത്തൻകോട് ഏരിയയിൽ വ്യാപിക്കുന്നത്. ഒരാളുടെ ഭാവനയിൽ വിരിയുന്ന നുണ ശക്തമായി പ്രചരിക്കുന്നത് സാമൂഹ്യവ്യാപനമായി തീരുന്ന കാഴ്ചയാണിവിടെ. പക്ഷേ പകരുന്നത് വൈറസല്ല, വ്യാജ വാർത്ത. അതും സോഷ്യൽമീഡിയയിലൂടെ ആണെന്ന് മാത്രം . പോത്തൻകോട് പ്രവർത്തിക്കുന്ന അശോക സലൂൺ ഉൾപ്പടെ ചില സ്ഥാപനങ്ങളെ ലക്ഷ്യമിട്ടാണ് ഇപ്പോൾ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത്. കോവിഡ് ബാധിച്ചയാൾ സന്ദർശിച്ചുവെന്നാണ് ആരോപണം . ഇന്ന് വരെ സംസ്ഥാനത്ത് കോവിഡ് സ്ഥീരീകരിച്ച ഒരാളുടെ സമ്പർക്കപട്ടികയിലും അശോക സലൂണിന്രെ പേരില്ല. പിന്നെ എന്തിന് ഈ വ്യാജപ്രചരണം എന്നല്ലേ? കാര്യമുണ്ട് … ലോക് ഡൗണിൽ ഇളവ് കിട്ടി കട തുറന്നപ്പോൾ സലൂൺ അടിമുടി മാറി. സർക്കാർ മാർഗനിർദേശങ്ങൾ പാലിച്ച് സാനിറ്റെസറും സാമൂഹിക അകലവും ഉൾപ്പടെ ജീവനക്കാർക്ക് കോട്ടും മാസ്കും എല്ലാം റെഡി. മുടി വെട്ടാൻ വരുന്നവരുടെ തിക്കും തിരക്കും ഒഴിവാക്കാൻ കടയുടമയായ അശോകൻ പ്രത്യേകം നിഷ്കർഷത പുലർത്തി. ഇതൊക്കെ കണ്ട് സഹികെട്ട ചില സാമൂഹ്യ വിരുദ്ധരാണ് ഇപ്പോഴത്തെ ആരോപണത്തിന് പിന്നിൽ. കോവിഡ് ഭീതിയിലായ പോത്തൻകോട് നിവാസികൾ വാർത്ത ഷെയർ ചെയ്തതോടെ അശോക സലൂണും സംശയത്തിന്റെ നിഴലിലായി. കടയിൽ മാത്രമല്ല, ഇദ്ധേഹത്തിന്റെ വീട്ടിലുള്ളവരെയും ആളുകൾ അകറ്റി നിർത്തുകയാണ് . വ്യാജപ്രചരണങ്ങൾക്കെതിരെ പോത്തൻകോട് പോലീസിൽ വ്യാപാരി വ്യവസായ ഏകോപന സമിതി മുഖേന പരാതി നൽകിയിട്ടുണ്ടെന്ന് കടയുടമ അറിയിച്ചു

Related Articles

Back to top button