InternationalKeralaLatest

കോവിഡ് ബാധിച്ച് രണ്ടു തൃശൂർ സ്വദേശികൾ ഒമാനിൽ മരിച്ചു

“Manju”

മസ്കത്ത് • കോവിഡ് ബാധിച്ച് രണ്ടു തൃശൂര്‍ സ്വദേശികൾ ഒമാനില്‍ മരിച്ചു. തൃശൂര്‍ ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ പുത്തൂര്‍ വീട്ടില്‍ കൊച്ചു ദേവസ്സിയുടെ മകന്‍ ജോയ് (62), വേളൂക്കര കൊറ്റനെല്ലൂര്‍ കുറുപ്പംപടി നെടുമ്പക്കാരന്‍ ജോണ്‍ (67) എന്നിവരാണു മരിച്ചത്.

ജോയ് കഴിഞ്ഞ 42 വര്‍ഷമായി സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു. കോവിഡ് ബാധിച്ച് മസ്‌കത്തിലെ സ്വകാര്യ ആശുപത്രിയില്‍ ഒരു മാസത്തോളമായി ചികില്‍സയിലായിരുന്നു. ഭാര്യ: മേഴ്സി. മകള്‍: സൗമ്യ, മരുമകന്‍: സിജോ.

25 വര്‍ഷമായി സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് ജോണ്‍. ഭാര്യ: ഗ്രേസി എടാട്ടുക്കാരന്‍, മക്കള്‍: ജോഫി, ജെന്‍സി.

Related Articles

Back to top button