KeralaLatest

വർക്കലയിൽ ലക്ഷകണക്കിന് രൂപ വിലവരുന്ന ആന കൊമ്പിൽ തീർത്ത ശില്പങ്ങൾ പിടികൂടി

“Manju”

വർക്കല: ഏക്സൈസ് ,ഫോറസ്റ്റ് സംയുക്ത റെയ്ഡിൽ അന്താരാഷ്ട്ര വിപണിയിൽ 15 ലക്ഷം രൂപ വിലയുള്ള ആനക്കൊമ്പിൽ തിർത്ത ശില്പങ്ങൾ വർക്കലയിൽ നിന്നും പിടികൂടി. മേൽവെട്ടൂരിൽ രഹസ്യമായി ആനക്കൊമ്പിൽ തീർത്ത ശില്പങ്ങളുടെ വ്യാപാരം നടക്കുന്നതായി വർക്കല എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ മഹേഷിന് രഹസ്യ വിവരം കിട്ടിയിരുന്നു. തുടർന്ന് ചുള്ളിമാനൂർ ഫോറസ്റ്റ് ഫളയിംഗ്സ് കോഡിനെ വിവരമറിയിക്കുകയും റേഞ്ച് ഫോറസ്റ്റ് ഓഫീസർ വി.ബ്രിജേഷും ,സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വി.സുനിലിൻ്റെയും നേതൃത്വത്തിലുള്ള ഫോറസ്റ്റ് ഉദ്യാഗസ്ഥരും, വർക്കല എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എം.മഹേഷ്, പ്രിവൻ്റീവ് ഓഫീസർ ദേവലാൽ എന്നിവരടങ്ങിയ സംഘവും സംയുക്തമായി നടത്തിയ പരിശോധനയിൽ മേൽ വെട്ടൂർ ജംഗ്ഷനു സമീപം പുതിയ രജിസ്‌റ്റർഡ് സിഫ്റ്റ് കാറിൽ വിൽപ്പനക്കായി കൊണ്ടുവന്ന ഒന്നര കിലോ തൂക്കമുള്ള രണ്ട് ആന കൊമ്പ് ശില്പങ്ങൾ ജിഷു ലാൽ എന്ന ആളിൻ്റെ കാറിൽ നിന്ന് പിടിച്ചെടുത്തു.

എക്സൈസ്, ഫോറസ്റ്റ് സംഘത്തെ കണ്ട ജിഷു ലാൽ ഓടി രക്ഷപ്പെടാൻ ശ്രമിച്ചങ്കിലും പിന്തുടർന്ന് പിടിക്കുകയായിരുന്നു .ഇയാൾ ഇതിനു മുമ്പും ആനക്കൊമ്പിൻ്റെ വ്യാപാരം നടത്തിയതായി ഫോറസ്റ്റ് എക്സൈസ് സംഘത്തോട് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ഇത് വാങ്ങാൻ വന്നവരെ കുറിച്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥർ അന്വേഷണം അരംഭിച്ചു. ജിഷു ലാൽ വർക്കലയിലെ മോട്ടോർവാഹന വിൽപ്പന ഷോറൂമിൽ എക്സികുട്ടീവ് ആണ്. തുടരന്വേഷണം നടത്തുന്നതിനായി പ്രതിയെ ഫോറസ്റ്റിന് എക്സൈസ് കൈമാറി. ഇന്ന് വൈകുന്നേരം 6.30 മണിയോട് കൂടിയാണ് പ്രതിയെ പിടികൂടിയത്. എക്സൈസ് സംഘത്തിൽ ഇൻസ്പെക്ടർ എം.മഹേഷ് ,പ്രിവൻ്റീവ് ഓഫീസർ ദേവലാൽ ,സി .ഇ.ഒ മാരായ പ്രിൻസ് ,മുഹമ്മദ് ഷെരീഫ്, ശ്രീജിത്ത് മിറാണ്ട എന്നിവരും, ഫോറസ്റ്റ് ഉദ്യോഗസ്ഥരായ റേഞ്ച് ഓഫീസർ വി.ബ്രിജേഷ് ,വിസുനിൽ, എം.എസ് ദീപക് മോഹൻ, രാജേഷ് കുമാർ, ‘ജിതീഷ് കുമാർ ,ഡ്രൈവർ ജോഷി എന്നിവരും പങ്കെടുത്തു.

Related Articles

Back to top button