KeralaKozhikodeLatest

കണ്ണൂർ അഴീക്കോട് ബൈക്ക് മതിലിലിടിച്ച് രണ്ട് പേർ മരിച്ചു

“Manju”

അനൂപ് എം.സി

വെള്ളക്കല്ല് സ്വദേശികളായ നിഖിൽ, അഭിജിത് എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാത്രി ഒൻപതരയോടെ മാതാജി ബസ് ഷെൽട്ടറിന് സമീപത്തെ കവലയിലാണ് അപകടം നടന്നത്. ഇരുവരും സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മതിലിലിടിക്കുകയായിരുന്നു. ഉടനെ ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നിഖിൽ നിവാസിൽസദാനന്ദൻ്റെയും അനിതയുടെയും മകനാണ് നിഖിൽ. അനന്യയാണ് സഹോദരി. ചിറമ്മൽ ഹൗസിൽ സജിത്ത്- ഷൈനി ദമ്പതികളുടെ മകനാണ് അഭിജിത്ത്. അനാമിക സഹോദരിയാണ്.

 

Related Articles

Back to top button