IndiaLatest

അഗ്നി 4 പരീക്ഷണം വിജയം

“Manju”

ഭുവനേശ്വര്‍: ആണവശക്തിയുള്ള ബാലിസ്റ്റിക് മിസൈലായ അഗ്നി – 4ന്റെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. അഗ്നി സീരിസിലെ നാലാം മിസൈലാണിത്. ഒഡിഷയിലെ എ.പി.ജെ അബ്ദുള്‍ കലാം ദ്വീപില്‍ വച്ചാണ് പരീക്ഷണം നടന്നത്. 4,000 കിലോമീറ്ററിലധികം ദൂരെ പ്രഹരിക്കാന്‍ ശേഷിയുള്ള മിസൈലാണിത്. കഴിഞ്ഞ വര്‍ഷം അഗ്നി പ്രൈം മിസൈലിന്റെ പരീക്ഷണവും ഇന്ത്യ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു.

 

Related Articles

Back to top button