KeralaLatest

ദൈവത്തിന്റെ അപദാനങ്ങൾ ഉയരുന്ന പ്രദേശങ്ങൾ പവിത്രീകരിക്കപ്പെടും – സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി

“Manju”
സീതത്തോട് ശ്രീമഹാദേവി ക്ഷേത്രത്തിലെ നവാഹ യജ്ഞ ഉദ്ഘാടന വേദിയിൽ സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി സംസാരിക്കുന്നു.

സീതത്തോട് (പത്തനംതിട്ട) : ദൈവത്തിന്റെ അപദാനങ്ങൾ ഉയരുന്ന പ്രദേശങ്ങളിൽ വലിയ മാറ്റങ്ങൾ ഉണ്ടാവുകയും പവിത്രീകരിക്കപ്പെടുകയും ചെയ്തുവരുന്നതായി ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി. മാതൃദേവീ ഭാവങ്ങൾ സീതയും, പാർവ്വതിയും കണ്ണകിയും ഒക്കെ അഭിമുഖീകരിച്ചിട്ടുള്ള പ്രതിസന്ധികൾ ഇന്നും സ്ത്രീകൾ അഭിമുഖീകരിക്കുന്നതായും, ദൈവീക പ്രതിരൂപങ്ങളായതിനാലാണ് അവർ വൈതരണികളെ കീഴടക്കിയതെന്നും സ്വാമി പറഞ്ഞു. സീതത്തോട് മഹാദേവി ക്ഷേത്രത്തിലെ നവാഹ യജ്ഞത്തോടനുബന്ധിച്ചുള്ള സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സ്വാമി. ഏപ്രിൽ 16ന് ആരംഭിച്ച് 26 ന് സമാപിക്കുന്നതാണ് നവാഹ യജ്ഞം. ബ്രഹ്മശ്രീ കണ്ഠര് രാജീവര്, ഭാഗവതശ്രീ പി.കെ. ശ്രീനമ്പൂതിരി തെക്കൻ ഗുരുവായൂർ, ചേതൻ തിരുമേനി തുടങ്ങിയവരുടെ കാർമ്മികത്വത്തിലും മേൽനോട്ടത്തിലുമാണ് യജ്ഞം നടക്കുന്നത്.

Related Articles

Back to top button