IndiaKeralaLatest

കൊവിഡ് രോഗിയുടെ വീട്ടില്‍ പ്രോട്ടോക്കോള്‍ ലംഘിച്ച്‌ മോഷണം

“Manju”

സിന്ധുമോള്‍ ആര്‍

റാഞ്ചി (ജംഷഡ്പുര്‍): കൊവിഡ് ബാധിച്ച്‌ വീട്ടുടമസ്ഥന്‍ ആശുപത്രിയിലേക്ക് മാറിയതോടെ ഒഴിഞ്ഞുകിടന്ന വീട്ടില്‍ കയറി ഭക്ഷണമുണ്ടാക്കി കഴിച്ച ശേഷം കടന്നു കളഞ്ഞു. ജാര്‍ഖണ്ഡിലെ ജാംഷെഡ്പൂരിലാണ് സംഭവം. കൊവിഡ് രോഗിയായുടെ ആളുടെ വീട്ടില്‍ കയറിയ മോഷ്ടാക്കള്‍ അടുക്കളയില്‍ കയറി മട്ടനും ചോറും ഉണ്ടാക്കി കഴിച്ച ശേഷം മോഷണം നടത്തിയതായാണ് റിപ്പോര്‍ട്ട് ഒരു ലക്ഷത്തോളം വരുന്ന സ്വര്‍ണ്ണവും പണവും കവരുകയും ചെയ്തു.

കൊവിഡ് ബാധിതനായ ഗൃഹനാഥനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ വീടിനകത്ത് കയറിക്കൂടിയ മോഷ്ടാക്കള്‍ അമ്പതിനായിരം രൂപയും അത്രതന്നെ വിലയുള്ള സ്വര്‍ണ്ണവുമാണ് ഇവിടെ നിന്ന് മോഷ്ടിച്ചത്. വീടിന്റെ ഉടമസ്ഥന്‍ ടാറ്റാ മെയിന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം, കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മോഷണം നടന്ന ഈ വീടുള്‍പ്പെടുന്ന പരിസരം മുഴുവനും ജൂലൈ എട്ട് മുതല്‍ കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുകയാണ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

രാവിലെ വീട് വൃത്തിയാക്കാനും മറ്റും എത്തിയ ബന്ധുക്കളാണ് മോഷണം നടന്ന വിവരം ആദ്യം അറിഞ്ഞത്. കള്ളന്‍മാര്‍ പണവും മൊബൈല്‍ഫോണും ഒപ്പം സാനിറ്റൈസറുകളും ഒരു വീട്ടില്‍ നിന്ന് മോഷ്ടിച്ച മറ്റൊരു സംഭവവും ഇവിടെനിന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Related Articles

Back to top button