IndiaLatest

ചെന്നൈയില്‍ കോവിഡ് രോഗികള്‍ 9 ശതമാനത്തില്‍ താഴെ

“Manju”

ശ്രീജ.എസ്

ചെന്നൈ: കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന രാജ്യത്തെ മെട്രോ നഗരങ്ങളില്‍ ഒന്നായ ചെന്നൈയില്‍ നിന്ന് ആശ്വാസ വാര്‍ത്ത. കോവിഡ് ബാധിച്ചവരില്‍ 81 ശതമാനം പേരും രോഗമുക്തി നേടിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇന്നലെ മാത്രം 1269 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ചെന്നൈ നഗരത്തില്‍ മാത്രം രോഗമുക്തി നേടിയവരുടെ എണ്ണം 70,000 കടന്നു. 70651 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.

നിലവില്‍ ചെന്നൈയില്‍ 15127 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 87,235 പേര്‍ക്കാണ് ഇതുവരെ നഗരത്തില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 17 ശതമാനം പേര്‍ മാത്രമാണ് ചികിത്സയില്‍ കഴിയുന്നത്. മരണനിരക്ക് 1.57 ശതമാനമാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസം പരിശോധനകളുടെ എണ്ണം ഗണ്യമായ വര്‍ധിച്ച പശ്ചാത്തലത്തില്‍ പോസിറ്റീവിറ്റി നിരക്കും കുറഞ്ഞിട്ടുണ്ട്. നിലവില്‍ 9 ശതമാനത്തില്‍ താഴെ മാത്രമാണ് പോസിറ്റീവിറ്റി നിരക്ക്.

Related Articles

Back to top button