KeralaLatest

പാകിസ്ഥാനില്‍ ഹിന്ദു പെണ്‍കുട്ടിയെ തെരുവിലിട്ട് വെടിവെച്ചു കൊന്നു

“Manju”

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍, ഹിന്ദു പെണ്‍കുട്ടിയെ തെരുവിലിട്ട് വെടിവെച്ചു കൊന്നു. ഹിന്ദു മതത്തില്‍ പെട്ട പൂജ ഓദ് എന്ന പെണ്‍കുട്ടിയാണ് അക്രമികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്.
സുക്കൂര്‍ ജില്ലയിലെ റോഹിയിലാണ് സംഭവം. തന്നെ തട്ടിക്കൊണ്ടു പോകാനുള്ള ശ്രമം ചെറുക്കുന്നതിന് ഇടയിലാണ് പൂജയ്ക്ക് വെടിയേറ്റത്. ബലം പ്രയോഗിച്ച്‌ പിടിച്ചു കൊണ്ട് പോകുന്നത് തടയാന്‍ ശ്രമിച്ച പൂജയെ, കലി കയറിയ അക്രമികള്‍ വെടിവെക്കുകയായിരുന്നു എന്ന് ഫ്രൈഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പാകിസ്ഥാനില്‍ ക്രൂരമായ പീഡനങ്ങളാണ് ഹിന്ദു സിഖ് മുതലായ ന്യൂനപക്ഷമതത്തില്‍പ്പെട്ട പെണ്‍കുട്ടികള്‍ അനുഭവിക്കുന്നത്. ബലമായി പിടിച്ചു കൊണ്ടു പോകുന്ന ഇവരെ വിവാഹം ചെയ്യുകയും നിര്‍ബന്ധിച്ച്‌ മതം മാറ്റുകയുമാണ് പതിവ്. പെണ്‍കുട്ടിയുടെ സമ്മതമില്ലാതെ ആണെങ്കിലും, വിവാഹം കഴിഞ്ഞാല്‍പ്പിന്നെ കോടതി പോലും ‘ഭര്‍ത്താവിന്റെ’ കൂടെയെ നില്‍ക്കൂ. ഭരണകൂടവും പോലീസുമെല്ലാം ഇത്തരം അക്രമങ്ങള്‍ക്ക് നേരെ കണ്ണടക്കുകയാണ് പതിവ്.

Related Articles

Back to top button