IndiaLatest

കോണ്‍ഗ്രസ് രാജ്യസഭാ സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധവുമായി നഗ്മ

“Manju”

മുംബൈ: രാജ്യസഭാ സീറ്റ് നല്‍കാത്തതില്‍ കോണ്‍ഗ്രസിനെതിരെ പ്രതിഷേധവുമായി പാര്‍ട്ടി അംഗവും മുന്‍ അഭിനേത്രിയുമായ നഗ്മ. ട്വിറ്ററില്‍ ആയിരുന്നു അവര്‍ തന്റെ അഭിപ്രായവ്യത്യാസം അറിയിച്ചത്.

2003-04 കാലഘട്ടത്തിലാണ് ഞാന്‍ ഈ പാര്‍ട്ടിയില്‍ ചേര്‍ന്നത്. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാജി എന്നെ അന്നു രാജ്യസഭയിലേക്ക് മത്സരിപ്പിക്കാമെന്ന് വാക്കു തന്നിരുന്നു. ഞങ്ങള്‍ അധികാരത്തില്‍ ഇല്ലാത്ത സമയമായിരുന്നു അത്. അതെല്ലാം കഴിഞ്ഞിട്ടിപ്പോള്‍ 18 വര്‍ഷമാകുന്നു. എന്നാല്‍, ഇതുവരെയും അവര്‍ക്ക് ഒരു അവസരം കണ്ടെത്താന്‍ സാധിച്ചില്ല. ഇപ്പോഴിതാ ഇമ്രാനെയാണ് മഹാരാഷ്ട്രയില്‍ നിന്നും കോണ്‍ഗ്രസ് തെരഞ്ഞെടുത്തിരിക്കുന്നത്. എനിക്കെന്താ അതിനുള്ള അര്‍ഹതയില്ലേ?’- നഗ്മ ചോദിച്ചു.

രാജ്യസഭയിലേക്ക് മത്സരിക്കാന്‍ വേണ്ടിയുള്ള പത്തംഗ സ്ഥാനാര്‍ഥിപ്പട്ടിക ഞായറാഴ്ച കോണ്‍ഗ്രസ് പുറത്തിറക്കിയിരുന്നു. ഏഴ് സംസ്ഥാനങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍, കോണ്‍ഗ്രസിലെ പ്രമുഖരായ പല നേതാക്കന്മാരുടെയും പേരുണ്ടായിരുന്നില്ല. അതിനാല്‍ തന്നെ, പാര്‍ട്ടിക്കുള്ളില്‍ നിന്നും ശക്തമായ എതിരഭിപ്രായങ്ങളാണ് കോണ്‍ഗ്രസിന് നേരിടേണ്ടി വരുന്നത്.

 

 

Related Articles

Back to top button