AlappuzhaKeralaLatest

കിരണിന്റെ വീട്ടിൽ പോയത് ഒളിച്ചല്ലെന്ന് ആലപ്പുഴ എസ്.പി. അധോലോക ബന്ധമുള്ളതായി അറിയില്ല.

“Manju”

റെജിപുരോഗതി

ആലപ്പുഴ : കിരൺ മാർഷലിന്റെ വീട്ടിൽ പോയിരുന്നെന്നും പകലാണെന്നും ആലപ്പുഴ ജില്ലാ പൊലീസ് മേധാവി പി.എസ്.സാബു. യാത്രാ വിവരങ്ങൾ ഡയറിയിൽ എഴുതാറുണ്ടെങ്കിലും ഈ സന്ദർശനം എഴുതിയിട്ടില്ലെന്നും, കിരണിന് അധോലോക ബന്ധമുള്ളതായി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്വർണക്കടത്തു കേസ് പ്രതികൾക്കു രക്ഷപ്പെടാൻ വഴിയൊരുക്കിയെന്ന ആരോപണം നേരിടുന്ന കിരൺ മാർഷലിന്റെ വീട്ടിൽ ജില്ലാ പൊലീസ് മേധാവി എത്തിയെന്ന വാർത്തകളോടു  പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രതികൾക്ക് ഒരു ഡിവൈഎസ്പിയുടെ സഹായം ലഭിച്ചെന്നും ആരോപണമുയർന്നിരുന്നു.
‘പള്ളിത്തോട് പ്രദേശം കണ്ടെയ്ൻമെന്റ് സോണായതിനാൽ അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പരിശോധിക്കാൻ പോയ കൂട്ടത്തിലാണു കിരണിന്റെ വീട്ടിൽ കയറിയത്. കിരൺ വീടിനു മുന്നിൽ നിൽക്കുന്നുണ്ടായിരുന്നു. വീട്ടിലേക്കു ക്ഷണിച്ചപ്പോൾ പോയി. ചായ കുടിച്ചു. 10–15 മിനിറ്റ് അവിടെ ചെലവഴിച്ചു. ചേർത്തല ഡിവൈഎസ്പി ലാൽജിയും പ്രദേശത്തെ സിഐയും ഒപ്പമുണ്ടായിരുന്നു. പകൽ ഏകദേശം 11.45 നാണിത്. ഒളിച്ചല്ല പോയത്. പൊലീസിന്റെ പ്രവർത്തനങ്ങളിൽ കിരൺ ഏറെ സഹായിക്കുന്നുണ്ട്. റോട്ടറി ക്ലബ് വഴിയും മറ്റുമാണത്. കോവിഡ് പ്രതിരോധത്തിലും സേവനം ചെയ്യുന്നുണ്ട്. ഫ്ലാസ്ക്, കുട തുടങ്ങിയവ വിതരണം ചെയ്യുന്നുണ്ട്’– അദ്ദേഹം പറഞ്ഞു.

Related Articles

Back to top button