ജയ്പൂര്‍: മാധ്യമ പ്രവർത്തകൻ കൊല്ലപ്പെട്ടു.രാജസ്ഥാനിലെ ജയ്പുരിലാണ് സംഭവം. മാദ്ധ്യമപ്രവര്‍ത്തകനായ അഭിഷേക് സോണിയാണ് കൊല്ലപ്പെട്ടത്. രാത്രി പതിനൊന്നരയോടെ സഹപ്രവര്‍ത്തകയ്ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ ദാബയിലെത്തിയതായിരുന്നു അഭിഷേക് സോണി. ഈ സമയം ഇവിടെയെത്തിയ മൂന്നു പേര് സഹപ്രവര്‍ത്തകയെ ശല്യം ചെയ്യുകയായിരുന്നു. പീഡനശ്രമം എതിര്‍ത്ത അഭിഷേകിനെ പ്രതികള്‍ ആക്രമിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. ദൃശ്യങ്ങളില്‍ നിന്ന് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് സൂചന. കൊലയാളികളെ ഉടന്‍ പിടികൂടുമെന്ന് മാന്‍ സരോവര്‍ പൊലീസ് സ്റ്റേഷന് ഓഫീസര്‍ ദിലീപ് കുമാര്‍ പറഞ്ഞു.
Related Articles
Check Also
Close
-
കാമുകിയുടെ മൃതദേഹവുമായി യുവാവ് സഞ്ചരിച്ചത് 30 കിലോമീറ്റര്‍November 3, 2021 7:39 PM