ചൊവ്വാഴ്ച പുറത്തിറക്കിയ ഏറ്റവും പുതിയ ഐസിസി വനിതാ ഏകദിന റാങ്കിംഗില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി രാജ് ബാറ്റര്‍മാരില്‍ മൂന്നാം സ്ഥാനം നിലനിര്‍ത്തി.
710 പോയിന്റുമായി ആറാം സ്ഥാനത്ത് തുടരുന്ന ഓപ്പണര്‍ സ്മൃതി മന്ദാനയാണ് ആദ്യ പത്തില്‍ ഇടം നേടിയ മറ്റൊരു ഇന്ത്യന്‍ താരം. അതേസമയം, ഞായറാഴ്ച ഹരാരെയില്‍ നടന്ന ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പ് ക്വാളിഫയര്‍ 2021, ഗ്രൂപ്പ് ബി മത്സരത്തില്‍ പാക്കിസ്ഥാനെ തോല്‍പ്പിക്കാന്‍ അവരുടെ ടീമിനെ സഹായിച്ചതിന് ശേഷം ബംഗ്ലാദേശ് ബാറ്റര്‍മാരായ ഫര്‍ഗാന ഹോക്കും റുമാന അഹമ്മദും ശ്രദ്ധേയമായ നേട്ടങ്ങള്‍ നേടി.