സിന്ധുമോള്‍ ആര്
പുൽപള്ളി : കാണാതായ യുവാവിനെ വന്യജീവി കൊന്നുതിന്ന നിലയിൽ കാട്ടിനുള്ളിൽ കണ്ടെത്തി. പുൽപള്ളി മണൽവയൽ ബസവൻകൊല്ലി സ്വദേശി ശിവകുമാറിന്റെ (24) മൃതദേഹമാണ് ചെതലയം റെയ്ഞ്ചിലെ കല്ലുവയൽ വനത്തിനുള്ളിൽ കണ്ടെത്തിയത്. ശിവകുമാറിനെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയെത്തുടർന്ന് ഇന്നലെ വൈകിട്ട് മുതൽ വനത്തിനുള്ളിൽ വനപാലകരും പൊലീസും നാട്ടുകാരും തിരച്ചിൽ നടത്തിയിരുന്നു. തലയും കാലുകളും ഒഴികെയുള്ള മറ്റു ശരീരഭാഗങ്ങളെല്ലാം പൂർണമായും തിന്നുതീർത്ത നിലയിലാണ്. പ്രദേശം കടുവകളുടെ വിഹാര കേന്ദ്രമാണ്.